---
title: "തൂണേരി അമ്പലം ഇന്റർലോക്ക് റോഡ് നാടിന് സമർപ്പിച്ചു"
english_title: "Thuneri Ambalam Interlock Road was dedicated to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97316/thuneri-ambalam-interlock-road-was-dedicated-to-the-nation"
published_at: "2023-02-15T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed152daeb93_road_1.jpg"
keywords: []
---

# തൂണേരി അമ്പലം ഇന്റർലോക്ക് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **തൂണേരി :** തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച തൂണേരി അമ്പലം ഇന്റർലോക്ക് റോഡ് തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഷാഹിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി ജിമേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

## Article Content

**തൂണേരി :** തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച തൂണേരി അമ്പലം ഇന്റർലോക്ക് റോഡ് തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഷാഹിന അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി ജിമേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

ടി എൻ രഞ്ജിത്ത്, കൃഷ്ണൻ കാനന്തേരി , നെല്ലേരി ബാലൻ, ക്ഷേത്രം ട്രസ്റ്റീ പാദ്മനാഭൻ നമ്പ്യാർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ രവി കനവത്ത്, അശോകൻ തുണേരി, മജീദ് പുതുക്കൂടി, വിമൽകുമാർ, ടി പി രഞ്ജിത്ത്,നാണു എന്നിവർ ആശംസകൾ അറിയിച്ചു.

വാർഡ് വികസന സമിതി കൺവീനർ എ കെ അനീഷ് നന്ദി പറഞ്ഞു. ഘോഷ യാത്രയായാണ് ഉദ്ഘടന വേദിയിലേക്ക് ജനപ്രതിനിധികളെ നാട്ടുകാർ ആനയിച്ചത്. കൂടാതെ ഉദ്ഘാടന ശേഷം പായസ വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97316/thuneri-ambalam-interlock-road-was-dedicated-to-the-nation)