ജിഷ്ണുവിന്റെ മരണം; ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി

By | Monday April 10th, 2017

SHARE NEWS

വളയം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.  നാലും അഞ്ചും പ്രതികളായ നെഹ്റു കോളേജ് അദ്ധ്യാപകന്‍  പ്രവീണിനെയും ദിപിനെയും അറസ്റ്റ് ചെയുന്നതാണ് ഹൈക്കോടതി തഞ്ഞത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ല എന്നതിനാലാണ് കോടതിയുടെ ഈ  നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്‍കിയ പ്രോസിക്യൂഷന്‍ ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതിയും നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിന്റെ ഭാര്യ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ ശക്തിവേലിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read