ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

By | Friday April 13th, 2018

SHARE NEWS

 

നാദാപുരം: ബൈക്ക് തടഞ്ഞുനിര്‍ത്തി എട്ടംഗസംഘം യുവാവിനെ മര്‍ദിച്ചതായി പരാതി. കാട്ടപ്പള്ളിയിലെ വാഴേരിപ്പൊയില്‍ ഷാമിലിനാണ് ആയഞ്ചേരി തുലാറ്റുനടയില്‍ നിന്ന് ജോലികഴിഞ്ഞ് മടങ്ങവെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചത്.

അവശനിലയിലായ ഷാമിലിനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ഇടത്തെ ചുമലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം വടകര ജില്ലാ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. വടകര മേഖല കമ്മിറ്റിയും സി.ഐ.ടി.യു. താലൂക്ക് കമ്മിറ്റിയും പ്രതിഷേധിച്ചു.അക്രമത്തിനുപിന്നില്‍ മുസ്ലിംലീഗാണെന്ന് സി.പി.എം. കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16