ആയഞ്ചേരിയില്‍ കെട്ടിട നിര്‍മാണം; വിശ്വാസികള്‍ക്കിടിയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമോ ?

By | Monday May 22nd, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

ആയഞ്ചേരി: ആയഞ്ചേരി പുറ്റാംപൊയില്‍ ജുമുഅത്ത് പള്ളിക്ക് സമീപം കെട്ടിട നിര്‍മാണം കടുത്ത തര്‍ക്കത്തിലേക്ക്. പള്ളിക്ക് സമീപം കെട്ടിടം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം.  കെട്ടിട നിര്‍മാണത്തിന് ലഭിച്ച അനുമതി യു.ഡി.എഫ് ഭരിക്കുന്ന ആയഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗം റദ്ദാക്കിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. എന്നാല്‍, പള്ളി നിര്‍മാണത്തിനാണ് മറുഭാഗത്തിന്റെ ശ്രമമെന്നും ഇത് വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനിടയാക്കുമെന്നും മഹല്ല് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 2013ലാണ് എന്‍.ഒ.സി കിട്ടിയതിനെ തുടര്‍ന്ന് നടുപുത്തലത്ത് പറമ്ബില്‍ കെട്ടിടം നിര്‍മിക്കാന്‍ ശ്രമംതുടങ്ങിയത്. ഇതിനായി പില്ലര്‍ നിര്‍മാണത്തിനുള്ള കുഴിയെടുത്തു. കെട്ടിട നിര്‍മാണം ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു കണ്ടതോടെ ഇരുവിഭാഗവും ചര്‍ച്ച നടത്തി നിര്‍മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചു. എന്നാല്‍, ഇത് യാഥാര്‍ഥ്യമായില്ല. ഇതിനിടെ, ചില തര്‍ക്കങ്ങളുണ്ടായെങ്കിലും വേഗം കെട്ടടങ്ങി. ഹിഫാളത്തുസുന്ന അസോസിയേഷനാണ് പള്ളിക്കടുത്തുള്ള നടുപുത്തലത്ത് പറമ്ബില്‍ ഓഫിസ് കെട്ടിടം നിര്‍മിക്കാന്‍ ശ്രമംനടത്തുന്നത്.നിയമം മാറിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറില്‍ പുതിയ പ്ലാന്‍ പ്രകാരം കെട്ടിട നിര്‍മാണത്തിന് പുതിയ അപേക്ഷ നല്‍കി. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നിര്‍മാണാനുമതി ഭരണസമിതി റദ്ദാക്കിയതോടെ വിവാദം രൂക്ഷമായത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read