അടക്കാതെരു ജംങ്ഷനില്‍ കുഴല്‍പ്പണവുമായി യുവാവിനെ പിടികൂടിയ സംഭവം; കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി പോലീസ്

By | Thursday March 23rd, 2017

SHARE NEWS

വടകര: കോഴിക്കോട് നിന്ന് വടകര വില്ല്യാപ്പള്ളിയിലേക്ക് കൊണ്ടു പോവുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റിലായ സംഭവത്തില്‍ ഇയാളുടെ ഇടപാടുകാരനായ താജുദീന്റെ  വീട്ടില്‍ നിന്നു കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കുറിപ്പുകള്‍ കണ്ടെത്തി. മയ്യന്നൂര്‍ അരക്കുളങ്ങരയിലെ എടോളി അബ്ദുല്‍ സലാ(39)മിനെയാണ് കഴിഞ്ഞ ദിവസം ടകര ഡി.വൈ.എസ്.പി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ സ്‌ക്വാഡ് പിടികൂടിയത്. താജുദീന് നല്‍കാനാണ് പണം കൊണ്ടുവന്നതെന്ന് സലാം പോലീസിന് മൊഴി നല്‍കി. കോഴിക്കോട് കമ്മത്ത് ലൈനിലെ കൊച്ചു എന്നയാളില്‍ നിന്നാണ് പണം വാങ്ങിയത്. ഈ രീതിയില്‍ പലരും താജുദീന് പണം എത്തിക്കുന്നുണ്ട്. താജുദീന്‍ വഴിയാണ് കുഴല്‍പ്പണം കണ്ണൂര്‍, പാനൂര്‍, നാദാപുരം, വടകര ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്. കുഴല്‍ പോലെയുള്ള വെള്ളത്തുണിയില്‍ പണം വെച്ച് ഈ തുണി അരയില്‍ കെട്ടിയാണ് സലാം വന്നത്. വടകര അടക്കാത്തെരു ജങ്ഷനില്‍ ബസിറങ്ങി ബൈക്കെടുക്കാന്‍ പോകവെയാണ് പോലീസ് പിടികൂടിയത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read