അരീക്കര കുന്ന് ബിഎസ്എഫ്കേന്ദ്രം ത്തിൽ 300 അംഗങ്ങൾ അടങ്ങി സേന അടുത്ത മാസമെത്തും

By | Friday May 18th, 2018

SHARE NEWS
നാദാപുരം : നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ബിഎസ്എഫ് മേധാവി അരീക്കര കുന്നില്‍ എത്തി .ബിഎസ്എഫ്കേന്ദ്രം ത്തിൽ രണ്ട്  കമ്പനി അതിർത്തി രക്ഷാ സേനയിലെ അംഗങ്ങൾ എത്തും.
ബിഎസ്എഫ് ഡിഐജി ആർ കെ സിംഗ്, കമാൻഡന്റ് എം എ ജോയി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദർശിച്ചത്.  നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം കേന്ദ്ര പിഡബ്ല്യു ഡി  ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച്ച നടത്തി.
പുതിയ രണ്ട് കമ്പനിയിൽ 300 അംഗങ്ങൾ അടങ്ങി സേന ജൂൺ അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്നിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ 55 ഏക്കറോളം വരുന്ന ഭൂമിയിലാണ് ബിഎസ്എഫ് കേന്ദ്ര നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.
ആയിരത്തിൽപരം സേനാംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജവാൻമാർക്കുള്ള ബാരക്സുകൾ, ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ഫ്ലാറ്റുകൾ, ക്വാട്ടേഴ്സുകൾ, ആയുധപ്പുര, ബാങ്ക്, ഷോപ്പിംഗ് കോംപ്ലസുകൾ ട്രൈഡ്സ്മാൻ ഷോപ്പ്, കോൺഫറൻസ് ഹാൾ, വാഹന ഗ്യാരേജുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. പ്രധാന റോഡിന്റെയും, കേന്ദ്രീയ വിദ്യാലയത്തിന്റെയും നിർമ്മാണം ബാക്കിയാണ്. രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെയും, ക്യാമ്പിനകത്തെ റോഡു നിർമ്മാണവും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
അറുപത് കോടിയോളം രൂപ ഇതിനോടകം വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു.  കുടിവെള്ള പ്രശ്നവും ,വൈദ്യുതി ലൈൻ വലിക്കാൻ ഇലക്ടിക്ക് പോസ്റ്റുകളുടെ ലഭ്യത കുറവും കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് വിലങ്ങ് തടിയായി നിൽക്കുകയാണ്.
സേനാ കേന്ദ്രത്തിന് താഴെയായി കായലോട്ട് താഴെ പുഴയോരത്ത് സ്ഥലം വാങ്ങി കിണർ കുഴിച്ചിരുന്നു എന്നാൽ ക്യാമ്പിലേക്കാവശ്യമായ കുടിവെള്ളത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ ഇവിടെ നിന്നും ലഭ്യമാകുന്നുള്ളൂ.  മഴക്കാലത്ത് ആവശ്യമായ ജലം ലഭിക്കുമെന്നതിനാൽ അടുത്ത മാസം മുതൽ കൂടുതൽ സൈനികർ ക്യാമ്പിലെത്തും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read