നാദാപുരം ഇനി സി സി ടിവി നിരീക്ഷണത്തില്‍

By | Monday November 30th, 2015

SHARE NEWS
nനാദാപുരം : നാദാപുരത്ത്   സി.സി.ടി.വി.ക്യാമറ സ്ഥാപിച്ചു.   നാദാപുരം ടൗണിന്‍റെ മുഴുവന്‍ ഭാഗങ്ങളും കാണാവുന്ന തരത്തില്‍ വ്യക്തതയുള്ളതും നിലവാരം കൂടിയതുമായ ക്യാമറയാണ്  സ്ഥാപിച്ചത്. ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് ക്യാമറ സ്ഥാപിച്ചത്.
  സ്റ്റേഷന്‍ വളപ്പിലെ പോലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് നാദാപുരം ടൗണ്‍ മുഴുവന്‍ നിരീക്ഷിക്കാന്‍കഴിയും.
   രണ്ടാം ഘട്ടമായി പയന്തേങ്ങ് മുതല്‍ തൂണേരി ഭാഗം വരെ ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. അതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നാദാപുരം ഗ്രാമപ്പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിക്കും.
  ക്യാമറയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇ.കെ. വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.കെ. സഫീറ, പി.പി. സുരേഷ്‌കുമാര്‍, സി.വി. കുഞ്ഞികൃഷ്ണന്‍, എന്‍.കെ. സാറ, അഹമ്മദ് പുന്നക്കല്‍, മണ്ടോടി ബഷീര്‍, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ബംഗ്ലത്ത് മുഹമ്മദ്, സി.കെ. നാസര്‍, അഡ്വ. കെ.എം. രഘുനാഥ്, കെ.ടി.കെ. ചന്ദ്രന്‍, ഡി.വൈ.എസ്.പി.എം.പി. പ്രേംദാസ് എന്നിവര്‍ സംസാരിച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read