വീട്ടമ്മമാര്‍ ചതിയില്‍പ്പെട്ടെന്നു സൂചന; ചാന്ദിനി നാടുവിട്ടത് ആരുടെയോ പ്രേരണയാലെന്ന് കുടുംബം

By | Thursday June 29th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കോഴിക്കോട്: സോഷ്യല്‍ മീഡിയയുടെ ചതിവല കെണിയില്‍ വീട്ടമ്മമാര്‍ അകപ്പെട്ടെന്ന് സൂചന. ജില്ലയില്‍ യുവതികളായ രണ്ട് വീട്ടമ്മമാരെയും മക്കളേയും കാണാതായി. യുവതികളുടെ തിരോധാനത്തിന് ഒരാഴ്ച്ചയായിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ്.

ചാന്ദിനിയും മകള്‍ ദേവ്നയും

നാദാപുരം ആവോലത്തുനിന്ന് കാണാതായ ചാന്ദിനി നാട് വിട്ടത് ആരുടെയോ പ്രേരണയാലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിയായ യുവതിയേയും മകളേയും കാണാതായതും കഴിഞ്ഞ ആഴ്ച്ചയാണ്. കുണ്ടൂപറമ്പിലെ ദീപ്തിയേയും ആറു വയസ്സുകാരി ശിഖയേയുമാണ് കാണാതായത്.

ദീപ്തി

പേരോടെ ചെറിയ നടെമ്മല്‍ കുമാരന്റെ മകള്‍ ചാന്ദിനി(38), മകള്‍ ദേവിന (9) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതായത്. ചാന്ദിനി ഉപയോഗിക്കാറുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മൂത്ത മകളോട് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചാന്ദിനി പോയത്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read