അസ്ലമിനും ജിഷ്ണുവിനും നീതി ലഭിച്ചിട്ടില്ല : ചെന്നിത്തല

By news desk | Tuesday November 7th, 2017

SHARE NEWS

നാദാപുരം: അസ്ലമിനും ജിഷ്ണുവിനും നീതി ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥയില്‍ നാദാപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്്‌ലമിനും ദുരൂഹ സാചര്യത്തില്‍ കൊല്ലപ്പെട്ട എന്‍ജീനയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനും നീതി ലഭിച്ചിട്ടില്ല. ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ് അവര്‍ക്കും പോലും നീതി ലഭ്യമാക്കാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ചെന്നിത്തല കുറ്റപ്പെടുത്തി.

ജിഷ്്ണുവിനും അസ്ലമിനും മാത്രമല്ല വെള്ളൂരില്‍ മുസ്സീം ലീഗുകാരാല്‍ ആക്രമിക്കപ്പെട്ട തങ്ങള്‍ക്കും നീതി ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ഡിവൈ.എഫ്്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തുന്നതിനിടെ തടയാന്‍ ചെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിരുന്നു. ഇവര്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

മുസ്ലീം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും വര്‍ഗീയ അധിക്ഷേപം ഉണ്ടായതായും മുന്‍ കെപിസിസി പ്രസിഡന്റ്് വിഎം സുധീരന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ലീഗ് നേതാവ് സിവിഎം വാണിമേല്‍ ആലപിച്ച  പടപ്പാട്ട്  കവിതയിലും ജിഷ്ണുവിന്റേയും അസ്ലമിന്റേയും വേര്‍പാടുകളെ കുറിച്ച്് പരാമര്‍ശമുണ്ടായെങ്കിലും സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന അക്രമങ്ങളെ തള്ളിപറയാന്‍ ലീഗിലെ മതേതര മുഖമായി വിലയിരുത്തപ്പെട്ട സിവിഎം വാണിമ്മേലും തയ്യാറായില്ല.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16