ബോംബാക്രമണങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു

By | Wednesday June 28th, 2017

SHARE NEWS
നാദാപുരം: പ്രദേശത്ത് ബോംബാക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നരിപ്പറ്റ കൊയ്യാലിലെ മുസ്ലിം ലീഗ് ഓഫിസ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ ബോംബേറുണ്ടാവുന്ന സാഹചര്യത്തിലാണിത്. കണ്‍വെനന്‍ഷന്‍ കെപിസിസി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബോംബേറു സംഭവങ്ങളില്‍ പല കേസിലും പ്രതികളെക്കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് കാണിക്കുന്ന നിസംഗത അവസാനിപ്പിക്കണമെന്നും പരിപാടിയില്‍ ആവശ്യപ്പെട്ടു. സൂപ്പി നരിക്കാട്ടേരി, കെ.ടി. ജയിംസ്, പി.എം. നാണു, എന്‍.കെ. മൂസ, ആവോലം രാധാകൃഷ്ണന്‍, വയലോളി അബ്ദുല്ല, ബംഗ്ലത്ത് മുഹമ്മദ്, മണ്ടോടി ബഷീര്‍, കെ.എം. സമീര്‍, സി.കെ. നാസര്‍, തൊടുവയില്‍ മഹമൂദ്, എം.കെ. സഫീറ, കെ.കെ. സുരേഷ്‌കുമാര്‍, പ്രദീഷ് വളയം, സി.വി. കുഞ്ഞികൃഷ്ണന്‍, ടി.എം.വി. ഹമീദ്, കെ.പി. അമ്മദ്, എം.പി. സൂപ്പി, എ. സജീവന്‍, കോരങ്ങോട്ട് മൊയ്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read