നാദാപുരത്ത് പടുകൂറ്റന്‍ റാലിയോടെ മണ്ഡലം കോണ്‍ഗ്രസ് സമ്മേളത്തിന് സമാപനം

By | Saturday March 10th, 2018

SHARE NEWS

നാദാപുരം. വന്‍ ജനാവലി പങ്കെടുത്ത  പടുകൂറ്റന്‍ റാലിയോടെ നാദാപുരം മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന് സമാപനം .

കല്ലാച്ചിയില്‍ നിന്നും ആരംഭിച്ച റാലിയില്‍ ജവഹര്‍ ബാലജനവേദിയുടെയും, മഹിളാ കോണ്‍ഗ്രസ്സിന്റെയും നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖും, കെ.പി.സി. സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാറും അണിചേര്‍ന്നു.

സമാപന സമ്മേളന നഗരിയായ നാദാപുരം എ.പി. കേളു. വാഴയില്‍ അന്ത്രു നഗറില്‍ ജാഥ സമാപിച്ചപ്പോള്‍ സമ്മേളന നഗരി നിറഞ്ഞു കവിഞ്ഞിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നോട്ടയോട് മത്സരിക്കുന്ന സി.പി.എമ്മിന് രാജ്യത്തെ ഫാസിസത്തെ തടയാനാവില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി.സി. സി. പ്രസിഡണ്ട് അഡ്വ. ടി. സിദ്ധീഖ് പറഞ്ഞു.

ഡി സി സി സെക്രട്ടറി സി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ഡി.സി സി മുന്‍ പ്രസിഡണ്ട്, കെ.സി.അബു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. . കെ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി .എം.ധനീഷ് ലാല്‍, മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ. എം രഘുനാഥ്, വാണിയൂര്‍ അന്ത്രു , ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. എ. സജീവന്‍, ഡി.സി.സി ഭാരവാഹികളായ ആവോലം രാധാകൃഷണന്‍, പ്രമോദ് കക്കട്ടില്‍, മോഹന്‍ പാറക്കടവ്, മാക്കുല്‍ കേളപ്പന്‍, അഡ്വ. യു.പി .ബാലകൃഷ്ണന്‍, കെ.പി. കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

റാലിക്ക് അഡ്വ. കെ എം രഘുനാഥ് പി.കെ.ദാമോദരന്‍, വി.കെ .ബാലാമണി, കെ.സുബൈദ, റിജേഷ് നരിക്കാട്ടേരി, വി.വി .റിനീഷ്, കോട് കണ്ടി മൊയ്തു, കെ.പി സുധീഷ്, കുന്നത്ത് അമ്മത്, കെ.പ്രേമന്‍, കെ.ടി.കെ.അശോകന്‍, എരഞ്ഞിക്കല്‍ വാസു, ഉമേഷ് പെരുവങ്കര ,ഒ.പി ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read