‘പാറക്കടവ് ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്’ ഒരു മെഷിന്‍ കൂടി

By | Monday February 12th, 2018

SHARE NEWS

 

നാദാപുരം: പാറക്കടവില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിലേക്ക് ഒരു മെഷിന്‍ കൂടി. കോഴിക്കോട് സി എച്ച് സെന്റര്‍, നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ്, എം പി ചാരിറ്റബിള്‍ ട്രസ്റ്റ്, സംയുക്തമായാണ് സംഘടിപ്പിച്ചത്.
സെന്ററിലേക്ക് നാദാപുരം മേഖലയിലെ രാഷ്ട്രീയ, മത,വിദ്യാഭ്യാസ, വാണിജ്യ രംഗത്തെ പ്രമുഖരും ,സമുന്നത നേതാക്കന്മാരുമായ ടി ടി കെ കാദര്‍ ഹാജി, അനുജന്‍ ടി ടി കെ അമ്മദ്ഹാജി എന്നിവര്‍ ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്. പാറക്കടവ് ടൗണില്‍ എം പി അബ്ദുല്ല ഹാജി സൗജന്യമായി നല്‍കിയ കെട്ടിടത്തില്‍ 20 മെഷീനുകള്‍ സ്ഥാപിച്ച് ദിനം പ്രതി പാവപ്പെട്ട 60 വൃക്ക രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസ് സൗകര്യം ഒരുക്കുന്ന ഈ മഹാ ജീവ കാരുണ്യ സംരംഭത്തിലേക്ക് ഇതോടെ 5 മെഷീനുകളുടെ ഓഫര്‍ ലഭിച്ചു കഴിഞ്ഞു. പ്രമുഖരും പ്രശസ്തരുമായ പൊട്ടന്‍കണ്ടി അബ്ദുല്ല സാഹിബ്, ടി കെ മുഹമ്മദ്അലി സാഹിബ്, പുല്ലാട്ടുമ്മല്‍ അമ്മദ്ഹാജി , അരിങ്ങാട്ടില്‍ സൂപ്പി ഹാജി എന്നിവരാണ് നേരെത്തെ മെഷീനുകള്‍ ഓഫര്‍ ചെയ്തത്. ഡയാലിസിസ് സെന്റര്‍ തുടര്‍ന്ന് പ്രര്‍ത്തിക്കാനാവിശ്യമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read