കുടിയേറ്റ ഗ്രാമത്തിന്‌ അഭിമാനമായി ഡോ മേരി പ്രസീന

By | Saturday November 25th, 2017

SHARE NEWS

നാദാപുരം : വടകരയില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ വാണിമ്മേല്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട്‌ എന്ന കുടിയേറ്റ ഗ്രാമത്തിന്‌ മഹിമ പറയാന്‍ പാകത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കി ഡോ: മേരി പ്രസീന. ഫിലിപ്പൈസിന്റെ തലസ്ഥാനമായ മനില യിലെ വളരെ പ്രശസ്‌തമായ ദേ ലാ സാലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം `കൗണ്‍സിലിങ്‌ സൈക്കോളജിയില്‍ ഡോക്ടറേറ്റ്‌ നേടി ഈ നാട്ടിന്‍ പുറത്തുകാരി .
വാണിമ്മേലിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായ വിലങ്ങാട്‌, നെട്ടേല്‍ ബേബിയുടെയും മേരിയുടെയും നാല്‌്‌ മക്കളില്‍ ഇളയവളായ സ്‌കൂള്‍ പഠന കാലത്ത്‌ തന്നെ ദൈവത്തോട്‌ അടുത്ത്‌ നില്‍ക്കാനും ,അവശരോട്‌ കരുണ കാണിക്കാനും ആഗ്രഹിച്ച അപൂര്‍വ്വം മനസ്സുകളില്‍ ഒരാള്‍ . അടുത്തവരില്‍ നിന്ന്‌ പോലും എതിര്‍പ്പുകളും ഉണ്ടായിട്ടും തന്റെ ദൗത്യം അവശരായ ജനങ്ങള്‍ക്കൊപ്പം തന്നെ ആയിരിക്കണം എന്ന ഉറച്ച തീരുമാനം .
പിന്നെ അവള്‍ക്ക്‌ അറിവ്‌ പകരണമെന്നുമുള്ള പ്രതിജ്ഞ യാഥാഥ്യമാക്കിയ ഈ സഹോദരി ഇന്ന്‌ ലോകം അഭിമാനിക്കുന്ന നേട്ടത്തിന്‌ ഉടമയായി .

തന്റെ ചുറ്റുള്ളവള്‍ക്ക്‌ കൂടുതല്‍ അറിവ്‌ പകരാം അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ സൈക്കോളജിയില്‍ തന്നെ ഉന്നത വിജയം കൈവരിച്ച ഡോ:മേരി പ്രസീനക്ക്‌ നാടിന്റെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്‌ .

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16