മേഖലയില്‍ ഡങ്കിപ്പനി ഭീഷണി; ജനം നെട്ടോട്ടമോടുന്നു

By | Thursday May 25th, 2017

SHARE NEWS

നാദാപുരം: മേഖലയില്‍ പനിപടരുന്നു. അഞ്ച് പേര്‍ കൂടി ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടി. വളയം, തൂണേരി , ചുറമേരി, നരിപ്പറ്റ ,പഞ്ചായത്തുകളില്‍പ്പെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെക്യാട് പഞ്ചായത്തില്‍ നിന്ന് ഒരാള്‍ നേരത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഡെങ്കിപ്പനിയോടൊപ്പം മഞ്ഞപ്പിത്തം, വൈറല്‍ പനി, വയറിളക്കം, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളും പടര്‍രുകയാണ്. കഴിഞ്ഞ ദിവസം തൂണേരി കോടഞ്ചേരിയില്‍ മൂന്നര വയസുകാരന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നു. പരിശോധനയ്ക്ക് ആവശ്യമായ ക്വിറ്റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് രോഗികളെ കുഴക്കുന്നുണ്ട്. തൂണേരി കോടഞ്ചേരിയില്‍ മൂന്നര വയസ്സുകാരിക്ക് എച്ച വണ്‍ എന്‍ വണ്‍ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം പടരുന്നത് ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിട്ടുണ്ട്. മേഖലയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടാണ് മാലിന്യ നിര്‍മ്മാജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നിട്ടും പകര്‍ച്ച വ്യാധി ഭീഷണിയില്‍ മുക്തനാകാതെ ജനം. അടുത്തിടെ കല്ലാച്ചി, നാദാപുരം ടൗണുകളില്‍ കക്കൂസ് മാലിന്യം തള്ളിയതും രോഗത്തെ വിളിച്ചു വരുത്തുന്നതില്‍ മുഖ്യ പങ്കുണ്ട്. ദീര്‍ഘ വീക്ഷണമില്ലാതെ ലക്ഷങ്ങള്‍ ചെലവിട്ട് കാട്ടിക്കൂട്ടിയ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പാതി വഴിക്ക് നിലച്ചിട്ട് മാസങ്ങളായി. ഇരു ടൗണുകളിലും നൂറു കണക്കിന് കടകളില്‍ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ദിനം പ്രതി പുറന്തള്ളുന്ന ക്വിന്റല്‍ കണക്കിന് മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പഞ്ചായത്ത് അധികൃതര്‍.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read