ഹര്‍ത്താല്‍ @ നാദാപുരം .. ചില നല്ല കാഴ്ചകള്‍…

By news desk | Monday October 16th, 2017

SHARE NEWS

നാദാപുരം: ഹര്‍ത്താലിനെതിരെ നിശ്ബ്ദ പ്രതിഷേധം ശക്തമാകുമ്പോഴും ഹര്‍ത്താല്‍ ഒഴിവ് ദിനം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നതിന് ജനകീയ പിണ്ുണയേറുന്നു. വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുജവന സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്. പൊതു സ്ഥലങ്ങള്‍ ശുചീകരീക്കല്‍, റോഡുകളുടെ അറ്റകുറ്റുപണി തുടങ്ങിയവയെല്ലാം ഹര്‍ത്താല്‍ അവധിയില്‍ തകൃതിയില്‍ നടന്നു.

നാദാപുരത്ത് ജനകീയ കൂട്ടായ്മയില്‍ റോഡും പരിസരവും ശുചീകരിച്ചു.  ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തോലൊന്റവിട ഭാഗത്താണു ശുചീകരണം നടന്നത്.  വാര്‍ഡ് മെംബര്‍ സി കെ നാസര്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ വി പി ഫൈസല്‍, പറംബത്ത് റാഷിദ്,പുന്നോത്താങ്കണ്ടി ഇസ്മായില്‍,തെങ്ങോത്ത് ഹാരിസ്, ജാസം വലിയാണ്ടി,കാര്യംബത്ത് സൂപ്പി, കണ്ണോത്ത് കരീം, കെ കെ നൗഫല്‍, കോറോത്ത് കണ്ടി അബ്ദുല്ല ഹാജി, തോലോന്റവിട മനോജന്‍, കരുവാരിയില്‍ തല്‍ഹത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കുറ്റ്യാടി: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിലെ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കുഴികള്‍ ചെറിയ കുമ്പളം ടൗണ്‍ യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് ശ്രമദാനം നടത്തി അടച്ചു. ഉബൈദ് വാഴയില്‍, രജീഷ് കെ., കെ.അഭിജിത്ത്.കെ.എം, സി.ബി കെ.കെ.,ജിതിന്‍, ബി, സഖിലേഷ്, അമല്‍ ഷാജ്, വിഷ്ണു,കെ , ഷബീഖ് പി വൈഷ്ണവ്. കെ, റഫീഖ്.ടി, അരുണ്‍ കെ.കെ. എന്നിവര്‍ നേതൃത്വം നല്‍കി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read