ജിഷ്ണു കേസ്; ‘നേരറിയാന്‍’ ഇനി സിബിഐ അന്വേഷിക്കും

By | Wednesday July 5th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബിള്‍ഷ്മെന്റ് ആക്ട് പ്രകാരം കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനമാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

അഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനം തുടര്‍ നടപടികള്‍ക്കായി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു. ഇനി സിബിഐയുടെ കൂടി അഭിപ്രായം പരിഗണിച്ചാവും കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.

ജിഷ്ണുവിന്റെ പിതാവ് അശോകന്റെ ആവശ്യം പരിഗണിച്ചാണ് നപടിയെന്ന് വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ ജിഷ്ണുവിന്റെ കുടുംബം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read