ജിഷ്ണു പ്രണോയ് കേസ് : നാളെ സുപ്രീം കോടതി പരിഗണിക്കും.

By news desk | Sunday October 22nd, 2017

SHARE NEWS

നാദാപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ച കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംബവും കക്ഷി ചേരും. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുക. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ പതിനേഴിന് ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സിബിഐയുടെ നിലപാട് അറിയാന്‍ സുപ്രീം കോടതി സമയം നല്‍കിയിട്ടുണ്ട്.

കേസ് പരിഗണിക്കുന്ന നാളെ സുപ്രീംകോടതിയില്‍ സിബിഐ നിലപാട് അറിയിച്ചേക്കുമെന്നാണ് സൂചന. കേസില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും കക്ഷിചേരും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കേസില്‍ ഇടപെടല്‍ ഹര്‍ജി നാളെ മഹിജ സുപ്രീം കോടതിയില്‍ നല്‍കുക. കേസില്‍ പ്രതിയായ പാമ്പാടി നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ശക്തിവേലിന്റേയും ചെയര്‍മാന്‍ കൃഷ്ണദാസിന്റേയും ജാമ്യം റദ്ദാക്കണമെന്നസര്‍ക്കാറിന്റെ ഹര്‍ജിയും കോടതി നാളെ പരിഗണിക്കും.

അതിനിടെ കേസ്  പൊലീസിലെ ഒരു വിഭാഗവും കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പിതാവ് അശോകന്‍ ആരോപിച്ചു കേസില്‍ സി.ബി.ഐ അന്വേഷണം വൈകുംതോറും അവശേഷിക്കുന്ന തെളിവുകള്‍  കൃഷ്ണദാസടക്കമുള്ള പ്രതികള്‍ ചേര്‍ന്ന് ഇല്ലാതാക്കിയെന്നാണ് അശോകന്റെ ആരോപണം.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read