കടത്തനാട് ഗോളടിക്കുകയാണ് ; രാജ്യത്തിന്‍റെ കായിക ഭൂപടത്തിലേക്ക്

By | Monday June 4th, 2018

SHARE NEWS
നാദാപുരം:  കേരള പൊലീസ് ടീമിന്റെ കോച്ചായ സി സുരേന്ദ്രനും കേരളാ സ്റ്റേറ്റ് റഫറിയും കോച്ചുമായ എം കെ പ്രദീപഅഭിമാനിക്കാം .അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കിയ ഗനി അഹമ്മദ് നിഗം ഇന്ന് ഇന്ത്യക്ക് വേണ്ടി ബൂട്ടണിയുകയാണ്. മറ്റു ആറ‌് പെൺകുട്ടികൾ സംസ്ഥാന തല മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്നു.
രാജ്യത്തിനഭിമാനമായി അതിരുകൾ ഭേദിച്ച് പുറമേരി കടത്തനാട് ഫുട‌്ബോൾ അക്കാദമി പ്രശസ്തിയുടെ ഗോളടിക്കുകയാണ്. അക്കാദമിയിൽ പരിശീലനം നേടിയ താരങ്ങൾ അന്തർ സംസ്ഥാന  മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവയ‌്ക്കുന്നത്.
 പുറമേരിക്കാർക്ക് ഫുട‌്ബോൾ  എന്നും ലഹരിയാണ്.
ഗ്രാമീണ മേഖലയിൽ ഫുട‌്ബോളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിപോഷിപ്പിച്ച് രാജ്യത്തിനുതന്നെ ഉതകുന്ന തരത്തിൽ മികച്ച കളിക്കാരായി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമിയുടെ പിറവി.
2007ൽ യുപി സ്‌കൂൾ തലത്തിലുള്ള തിരഞ്ഞെടുത്ത 35 കുട്ടികളെ പരിശീലിപ്പിച്ചായിരുന്നു തുടക്കം. കേരളാ സ്റ്റേറ്റ് റഫറിയും കോച്ചുമായ എം കെ പ്രദീപൻ, പൊലീസ് ടീമിന്റെ കോച്ചായ സി സുരേന്ദ്രൻ എന്നിവർ പരിശീലന ദൗത്യം ഏറ്റെടുക്കാൻ തയ്യാറായതോടെ അക്കാദമിയുടെ പ്രവർത്തനം മികച്ച നിലയിലായി.
പുറമേരി കെ ആർ ഹൈസ്‌കൂൾ അധികൃതർ ഫുട‌്ബോൾ ഗ്രൗണ്ട് പരിശീലനത്തിനായി വിട്ടുകൊടുത്തു.
ഇപ്പോൾ നാല‌് വയസ്സുകാരൻ മുതൽ ബിരുദ വിദ്യാർഥികൾവരെ ഉൾപ്പെടുന്ന 250 പേർക്ക് അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നുണ്ട്. പരിശീനത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴാണ് നാട്ടിൻപുറത്ത് മികച്ച പരിശീലനം ലഭിക്കുന്നത്.
സാമ്പത്തിക സഹായങ്ങൾ ഒന്നും ലഭിക്കാത്തത‌്  അക്കാദമിയുടെ പ്രവർത്തനത്തിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സ്പോട്സ് അക്കാദമിയുടെ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസിയുടെ സാമ്പത്തിക സഹായംകൂടി ലഭിക്കുകയാണെങ്കിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ പരിശീലനം ലഭ്യമാക്കാൻ കഴിയുമെന്ന് കോച്ചുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
കടപ്പാട് : സി  രാഗേഷ് ദേശാഭിമാനി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read