നമ്മുടെ കളിസ്ഥലങ്ങള്‍ക്ക് എന്ത് പറ്റി ?,നമ്മുടെ കല്ല്യാണ വീടുകള്‍ക്ക് എന്ത് പറ്റി ?നാദാപുരം ചര്‍ച്ചചെയ്യുന്നു

By | Thursday September 14th, 2017

SHARE NEWS

നാദാപുരം: പ്രസംഗങ്ങളോ, പ്രഹസനങ്ങളോ അല്ല നാടിന്റെ ജീവിതത്തില്‍ വന്നു ചേര്‍ന്ന അരുതാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

മാനസികമായി അകല്‍ച്ചകള്‍, രാഷ്ട്രീയത്തിലും മതത്തിലും ആവശ്യമില്ലാത്ത വിഭാഗീയതകള്‍. ഒന്നായി ചേര്‍ന്നു നില്‍ക്കേണ്ട ഇടങ്ങളിലെ അസാന്നിധ്യങ്ങള്‍. അങ്ങിനെ നിങ്ങള്‍ക്കും നാദാപുരത്തിനെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ ഉണ്ടാകും.

നമുക്ക് കൂട്ടായി ഇരുന്ന് ചര്‍ച്ച ചെയ്യാം, ബദല്‍ നിര്‍ദേശങ്ങള്‍ വയ്ക്കാം, മനശാസ്ത്രപരമായ ഇടപെടലുകള്‍ നടത്താം, അതിന് വേണ്ടി കല്ലാച്ചി കേന്ദ്രമായി രൂപം കൊണ്ട അടയാളം സാംസ്‌കാരിക വേദി നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.

ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ‘നന്മ’ ശില്‍പശാല നാദാപുരത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ നവീനമായ ഒരു ഇടപെടലിന് വേദിയാവുകയാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കലാ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര നിര്‍ദേശങ്ങള്‍ ഉയര്‍ത്തും.

മതേതര മനസ്സുകളുടെ സാംസ്‌കിരാക വേദിയായ അടയാളത്തിന്റെ സാമൂഹിക വിഷയങ്ങളിലെ നിരന്തരമായ ഇടപെടലിന്റെ തുടക്കമാവുകയാണ് നന്മ ശില്‍പശാല.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read