കല്ലാച്ചിയിലെ വ്യപാരികള്‍ക്ക് മഴയെ ഭയമാണ്; വെള്ളം കയറി നശിക്കുന്നത് ജീവിത സ്വപ്നം

By | Wednesday September 13th, 2017

SHARE NEWS

നാദാപുരം: ചെറിയ മഴ പെയ്യുമ്പോള്‍ കല്ലാച്ചി മല്‍സ്യ മാര്‍ക്കറ്റിലെ വ്യാപാരികളുടെ നെഞ്ചിടിക്കും.

ഓരോ മഴക്കാലത്തും നഷ്ടമാകുന്നത് ലക്ഷങ്ങള്‍. ചെറിയ കട മുതല്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റ് വരെ വെള്ളത്തിനടിയിലാകുന്നതോടെ കല്ലാച്ചിയിലെ വ്യാപാരികളുടെ നഷ്ടത്തിന് കൈയും കണക്കുമില്ല. അശാസ്ത്രീയമായ അഴക്കുചാല്‍ നിര്‍മാണമാണ് ഇവിടെ മഴ വ്യാപാരികള്‍ക്ക് കണ്ണീരാകുന്നത്.

ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും വ്യാപാരികള്‍ക്ക് സംഭവിച്ചത് ഭീമമായ നഷ്ടം. കുറ്റ്യാടി റോഡിലെ റൂബിയല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, മില്‍മാ ബൂത്ത്, ഫാന്‍സി ഷോപ്പ് എന്നിവടങ്ങളിലാണ് മഴ വെള്ളം കയറി പൂട്ടിയത്. അധികാരികളോട് നിരവധി തവണ ശാസ്ത്രീയമായ അഴക്കുചാല്‍ സംവിധാനം നിര്‍മിക്കാന്‍ വശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read