ക​ല്ലാ​ച്ചി​യി​ൽ ബൈ​ക്കി​ൽ സഞ്ചരിക്കവെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം ;പ്ര​തി റി​മാ​ൻഡില്‍

By | Wednesday February 15th, 2017

SHARE NEWS

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ ബൈ​ക്കി​ൽ സഞ്ചരിക്കവെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്ര​തി റി​മാ​ൻഡില്‍. ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങ് സ്വ​ദേ​ശി പ​റ​യ​ഞ്ച​രി ബി​പി​(23)നെ​യാ​ണ് നാ​ദാ​പു​രം സി​ഐ ജോ​ഷി ജോ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വര്‍ഷം ഒ​ക​ടോ​ബ​റി​ൽ ക​ല്ലാ​ച്ചി​യി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി ക​ള​രി​ച്ചാ​ലി​ൽ ഷ​മീ​റി(27)നെ ​ക​ല്ലാ​ച്ചി ചി​യ്യൂ​ർ റോ​ഡി​ൽ വ​ച്ച് വെ​ട്ടു​ക​യും ഇ​രു​മ്പ് വടി കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ റിമാന്‍ഡിലായത്​.

സംഭവത്തിന് ശേഷം മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി കഴിഞ്ഞ ദിവസം  ഉ​ച്ച​യ്ക്ക് പ​യ​ന്തോ​ങ്ങി​ൽ എത്തുകയും പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം സി​ഐ​യും സംഘവും ഇയാളെ പിന്തുടര്‍ന്ന്‍   പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​നാ​ദാ​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാണ് പ്ര​തി​യെ ര​ണ്ടാ​ഴ്ച റി​മാ​ൻഡ് ചെ​യ്തത്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read