സിപിഎം ബിജെപി സംഘര്‍ഷം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

By | Monday January 23rd, 2017

SHARE NEWS

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കൊയിലാണ്ടിയില്‍ ബി.ജെ.പി മാര്‍ച്ചിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാരോപിച്ചും
പയ്യോളിയിലെ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസ് അക്രമികള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ചുമാണ് ഹര്‍ത്താല്‍. ഇരിങ്ങല്‍മാങ്ങൂല്‍ പാറയില്‍ സി.പി.എംബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്നു.

ടൗണിലെ സി.പി.എം.പയ്യോളി ഏരിയാകമ്മിറ്റി ഓഫീസിന് തീയിട്ടു. മൂരാട് സി.പി.എം., ബി.ജെ.പി. ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന സംഘര്‍ഷത്തില്‍ അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ ബി.ജെ.പി. കൊയിലാണ്ടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. ഫല്‍ഗുനന് ഞായറാഴ്ച വൈകീട്ട് പോലീസിന്റെ ലാത്തിവീശലിലാണ് പരിക്കേറ്റത്. കുറച്ച്‌ ദിവസങ്ങളിലായി ഇരിങ്ങലും മൂരാടും ഇരുപാര്‍ട്ടികളുടെയും ബോര്‍ഡുകളും ബാനറുകളും പതാകയും നശിപ്പിച്ചുവരികയാണ്. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇതില്‍പ്രതിഷേധിച്ചുള്ള സി.പി.എം. പ്രകടനത്തിനിടെ മൂരാട് മാങ്ങൂല്‍പാറയ്ക്ക് സമീപത്തെ ബി.ജെ.പി. നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ആക്രമിക്കപ്പെട്ടു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read