എന്‍ പി സജീവന്‍ ദിനം ആചരിച്ചു

By news desk | Monday October 23rd, 2017

SHARE NEWS

നാദാപുരം: മടപ്പള്ളി ഗവ. കോളൊജ് വിദ്യാര്‍ത്ഥിയും എസ്എഫ്്്‌ഐ പ്രവര്‍ത്തകനുമായിരുന്ന ജാതിയേരിയിലെ എന്‍ പി സജീവന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല. എസ്.എഫ്‌ഐ നാദാപുരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29 ാം സജീവന്‍ ചരമദിനം ആചരിച്ചു.

1988 ല്‍ സിപിഎം നേതാവും എംഎല്‍എയുമായിരുന്ന എ കണരാന്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സജീവന്‍ രക്തസാക്ഷിത്വം വരിച്ചത്. സിപിഎം ഏരിയാ സെക്രട്ടറി പിപി ചാത്തു ദിനാചരണം ഉദ്്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി റാലിയും സംഘടിപ്പിച്ചു.രാവിലെ സ്മൃതി മണ്ഡപത്തില്‍ നിന്ന് രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം വളയത്ത് നിന്ന് ആരംഭിച്ച റാലി ജാതിയേരിയില്‍ സമാപിച്ചു. റാലിയില്‍ പി കെ അനില്‍ കുമാര്‍, ശ്യാം ലാല്‍, അനില്‍, അജയ് ശശിധരന്‍, നേതൃത്വം നല്‍കി.

എസ് എഫ് ഐ ജില്ല സെക്രട്ടറി ലിന്റോ ജോസഫ്, ജില്ലാ പ്രസിഡന്റ് സച്ചിന്‍ ദേവ്   കണ്ണൂര്‍ ജില്ല സെക്രട്ടറി മുഹമ്മദ് സിറാജ്, നാദാപുരം ഏരിയാ പ്രസിഡന്റ് എം ശരത്ത്, അഷില്‍ എന്നിവര്‍ സംസാരിച്ചു.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16