നാദാപുരം മേഖലയില്‍ പട്ടാപ്പകല്‍ കള്ളന്മാര്‍ വിലസുന്നു;ചേലക്കാട് വീട് തുറന്ന്‍ പണവും സ്വര്‍ണാഭരണവും മോഷ്ട്ടിച്ചു

By | Monday February 20th, 2017

SHARE NEWS

നാദാപുരം: നാദാപുരത്ത് പട്ടാപ്പകല്‍ കള്ളന്മാര്‍ വിലസുന്നു.  കഴിഞ്ഞ ദിവസം ചേലക്കാട് വീട് തുറന്ന് അമ്പതിനായിരം രൂപയും  സ്വര്‍ണാഭരണവും മോഷ്ട്ടിച്ചു .

ചേലക്കാട് നരിക്കാട്ടേരിയിലെ മണ്ടോടി മീത്തല്‍ കുമാരന്‍റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട് പൂട്ടി കുമാരനും കുടുംബവും കുമ്മങ്കോട് ഗൃഹപ്രവേശത്തിന് പോയ സമയത്താണ് മോഷണം. ഗൃഹപ്രവേശം കഴിഞ്ഞ് തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ വീടിനകത്തെ അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന്‍ പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണാഭരണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വീട് പൂട്ടി താക്കോല്‍ വീടിന്‍റെ പരിസരത്ത് വെച്ചതായിരുന്നു. ഈ താക്കോലെടുത്ത് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് വീട്ടുകാര്‍ പറയുന്നു.അതിനാല്‍ തന്നെ വീടും പരിസരവും നാന്നായി അറിയുന്ന ആരെങ്കിലും തന്നെയാകാം മോഷണത്തിന് പിന്നിലെന്ന്‍ പോലീസ് പറയുന്നു.അലമാരയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച  ചെയിനും,അമ്പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി.നാദാപുരം പോലീസ് പരാതി നല്‍കി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read