നാദാപുരം കമ്യൂണിറ്റി ഹാള്‍ ഉദ്‌ഘാടനം ഉടൻ :സൂപ്പി നരിക്കാട്ടേരി

By | Monday March 16th, 2015

SHARE NEWS
SOOPPY NARIKKETERY

നാദാപുരം: മൂന്നര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നാദാപുരം കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്‌. കല്ലാച്ചിയില്‍ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനടുത്താണ്‌ ഏറെ സൗകര്യങ്ങളൊരുക്കി കമ്യൂണിറ്റിഹാള്‍ നിര്‍മിക്കുന്നത്‌.

കോണ്‍ഫറന്‍സ്‌ ഹാള്‍, കല്യാണ മണ്ഡപം, കിച്ചണ്‍, കാര്‍ പാര്‍ക്കിങ്‌ സൗകര്യം, ഉള്‍പ്പെടെ വിപുലമായ സൗകര്യത്തോടെയാണ്‌ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്‌. അവസാന വട്ട മിനുക്ക്‌ പണികള്‍ ഉടന്‍ നടത്തി പെട്ടെന്ന്‌ ഉദ്‌ഘാടനം ചെയ്ുയമെന്ന്‌ പ്രസിഡന്റ്‌ സൂപ്പി നരിക്കാട്ടേരി പറഞ്ഞു.

മികച്ച പഞ്ചായത്തിനുള്ള ഈ വര്‍ഷത്തെ സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചതിന്റെ നിറവിലാണ്‌ നാടിനും ജനത്തിനും ഏറെ ഉപകാരപ്പെടുന്ന കമ്യൂണിറ്റി ഹാള്‍ സജ്‌ജമാകുന്നത്‌. സൂപ്പി പ്രസിഡന്റായതിന്‌ ശേഷം തുടര്‍ച്ചയായി ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ്‌ ലഭിച്ചിരുന്നു. കാലാവധിക്ക്‌ മുമ്പ്‌ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന്‌ സൂപ്പി പറഞ്ഞു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read