അറുതിയില്ലാതെ നാദാപുരത്തെ മാലിന്യ പ്രശ്‌നം

By | Monday May 14th, 2018

SHARE NEWS

നാദാപുരം: മാലിന്യ നിര്‍മാര്‍ജനത്തിനുള്ള വഴികളെല്ലാം അടഞ്ഞതോടെ നാദാപുരം, കല്ലാച്ചി ടൗണുകളില്‍ വീണ്ടും മാലിന്യ പ്രശ്‌നം രൂക്ഷമായി. പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍, ശുചിമുറിയോടു ചേര്‍ന്നു വരെ മാലിന്യം കുമിഞ്ഞ് കൂടി. രാത്രിയില്‍ ഇത് കത്തിക്കുകയാണ് ചെയ്യുന്നത്.ഇത് പ്രദേശവാസികളില്‍ രൂക്ഷമായ ആരോഗ്യ പ്രശ്‌നത്തിന് ഇടയാക്കുന്നു.

ജില്ലയില്‍ ലക്ഷ്യമിട്ട സീറോ വേസ്റ്റ് പദ്ധതി പ്രകാരം പാലാഞ്ചോലയിലെ മാലിന്യ പ്ലാന്റില്‍ എംആര്‍എഫ് സ്ഥാപിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ല.പുതിയ ഭരണസമിതി അധികാരമേറ്റതു മുതല്‍ തുടങ്ങിയ സമരം കാരണം അടഞ്ഞു കിടക്കുന്ന പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണമൊരുക്കാനായി സ്ഥലം അനുവദിച്ചു കലക്ടര്‍ യു.വി. ജോസ് ഉത്തരവ് പുറപ്പെടുവിക്കുകയും 13 ലക്ഷത്തോളം രൂപയുടെ പ്രവൃത്തിക്ക് പഞ്ചായത്ത് കരാര്‍ നല്‍കുകയും ചെയ്തതാണ്. കരാറുകാരായ നിറവിന്റെ ജോലിക്കാര്‍ പ്ലാന്റിലെത്തിയെങ്കിലും സമരക്കാര്‍ തുറക്കാന്‍ അനുവദിക്കാതിരുന്നതിനാല്‍ തിരികെ പോയി. കലക്ടറുടെ പദ്ധതിക്ക് സിപിഎം നേതാക്കളുള്‍പ്പെടെ പങ്കെടുത്ത സര്‍വകക്ഷി യോഗം പിന്തുണ പ്രഖ്യാപിച്ചതാണെങ്കിലും എതിര്‍പ്പുമായി രംഗത്തുള്ളതും സിപിഎമ്മിന്റെ നേതൃത്വത്തിലാണ്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read