നാദാപുരത്ത് വ്യാപാരി വ്യവസായി പണിമുടക്ക് പൂര്‍ണ്ണം

By | Tuesday February 16th, 2016

SHARE NEWS

12735954_606286236193312_1704349138_nനാദാപുരം  : വിവിധ ആവശ്യങ്ങളുന്നയിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക്‌ ആരംഭിച്ചു.നാദാപുരത്ത്  കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.സംസ്ഥാന സര്‍ക്കാറിന്റെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്  വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ചിട്ട് തൃശൂരില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തും. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ സമരപ്രഖ്യാപനം നടത്തും. കണ്‍വെന്‍ഷനില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ലക്ഷത്തിലേറെ വ്യാപാരികള്‍ പങ്കെടുക്കും. പോലീസിനെ ഉപയോഗിച്ചുള്ള റെയ്ഡുകള്‍ അവസാനിപ്പിക്കുക, വ്യാപാര ക്ഷേമ നിധി പെന്‍ഷന്‍ വിതരണം ചെയ്യുക, അന്യായമായ വാടക വര്‍ധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പ്രഖ്യാപനം. സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് സമരപരിപാടികളിലേക്ക് കടക്കുന്നതെന്ന് ഏകോപന സമിതി ആരോപിച്ചു. പോലീസ് അനാവശ്യമായി റെയ്ഡ് നടത്തി വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചീത്രീകരിക്കുകയാണ്. വ്യാപാര ക്ഷേമ പെന്‍ഷന്‍ പദ്ധതി മുടങ്ങി കിടക്കുകയാണെന്നും വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് രണ്ട് വര്‍ഷമായെന്നും സംഘടന വ്യക്തമാക്കി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read