വര്‍ണ്ണിക്കാന്‍ സൗന്ദര്യമില്ലാതെ ഓര്‍മയാകുമോ ഭാരതപ്പുഴ

By | Monday April 4th, 2016

SHARE NEWS

അമീര്‍ കെ.പി

th (12)കലാകാരന്‍ന്മാര്‍ കവികള്‍ അങ്ങനെ കേരളം കണ്ട പല എഴുത്തുകാരും വര്‍ണ്ണിച്ചു മതിയാവാതെ പാതി വഴിയില്‍ തൂലിക നിര്‍ത്തേണ്ടി വന്നിരുന്നകാലം, പറയാന്‍ വാക്കുകള്‍ക്കതീതമായ രീതിയില്‍ വര്‍ണ്ണ ശോഭയോടെ ഒഴുകിയിരുന്ന നിളാ എന്ന ചെറു നാമത്തില്‍ അറിയപ്പെടുന്ന ഭാരതപ്പുഴ. കേരളത്തിന്‍റെ സൗന്ദര്യറാണിയായ് മലയാളികള്‍ക്ക് അഭിമാനമായ് ദൈവം വരദാനമായി തന്നതല്ലേ ഭാരതപ്പുഴയെ..പ്രൌഡ ഗംഭീരമായ് ഒഴുകിയിരുന്ന ഭാരതപ്പുഴ അതിന്‍റെ ഓളങ്ങളിലൂടെ മധുരമൂര്‍ന്ന ഇമ്പമോടെ കവിതകള്‍ ചൊല്ലി കാതുകളെ ത്രസിപ്പിച്ചു കൊണ്ടേയിരുന്നു.തന്‍റെ ഓരങ്ങളില്‍ തടിച്ചുകൂടിയ മരങ്ങളേയും കാറ്റില്‍ ഉല്ലസിച്ച്  പാറി പറന്ന പറവകളെയും അതിലുപരി ആകാശ സൗന്ദര്യത്തെയും സുന്ദരമായ്‌ ചിത്രീകരിച്ച് കണ്ണിന് കുളിര്‍മയേകി തന്നിരുന്നു ഭാരതപ്പുഴ.  എന്നാല്‍ എല്ലാം ഒരു സ്വപ്നമായ് മങ്ങി മറയുകയാണല്ലോ മനസ്സില്‍.”നിന്നെ കുറിച്ച് കാവ്യ ഭംഗിയാല്‍  രചിച്ച് സമൂഹത്തിന് നിന്നെ വരച്ചുകാണിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല അവരോടപ്പം യാത്രയാവുകയാണോ ഭാരതപ്പുഴേ നീ ? ഞങ്ങള്‍ക്കൊരോര്‍മ്മയായ് മാറുകയാണോ ….”ഇത്തരം ചോദ്യങ്ങള്‍ അലയടിക്കുന്നുണ്ടാവും, ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ കണ്ട്മനസ് പിടയുന്നുണ്ടാവും. കാരണം ഭാരതപ്പുഴ ഇന്ന് വെറും നീര്‍ച്ചാലുകള്‍ ഒഴുകുന്ന ഒരിടം മാത്രമായ്‌ മാറിയിരിക്കുന്നു.ചില ഇടങ്ങളില്‍ ജല കണികകള്‍ പോലും കാണാന്‍ കഴിയുന്നില്ല. മരുഭൂമിയേക്കള്‍ മണല്‍ത്തരികളാല്‍ പരന്നുകിടക്കുന്ന തരിശുഭൂമി അതാണ്‌ നാമിന്നുകാണുന്ന ഭാരതപ്പുഴ.വരും തലമുറകള്‍ക്ക് പുസ്തകങ്ങളില്‍ വായിച്ചു പഠിക്കാനുള്ള ഒരു നദി മാത്രമായ്‌ മാറുമോ?എന്തായിരുന്നു ഭാരതപ്പുഴ എങ്ങനെയായിരുന്നു ഭാരതപ്പുഴഎവിടെയായിരുന്നു ഭാരതപ്പുഴ ഇങ്ങനെ.  കാണാന്‍ കഴിയാതെ എല്ലാം വെറും ചോദ്യങ്ങളായ് അവശേഷിക്കേണ്ടി വരുമോ വരും തലമുറകള്‍ക്ക്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read