ഒഞ്ചിയത്ത് വീടിനു നേരെയുണ്ടായ ബോംബേറ്; ഒരു വിഭാഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന്‍ കെ കെ രമ

By | Tuesday February 21st, 2017

SHARE NEWS
വടകര: ഒഞ്ചിയത്ത് വീടിനു നേരെയുണ്ടായ ബോംബേറില്‍ വ്യാപക പ്രതിഷേധംഒരു വിഭാഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന്‍ കെ  കെ രമ. പടന്നകുനി ബാബുവിന്റെ വീടിനു നേരെയാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്. ഉഗ്രശേഷിയുള്ള ബോംബ്് പൊട്ടിയെങ്കിലും ആളപായം ഒഴിവായി.ബൈക്കില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്നു പറയുന്നു.
ചോമ്ബാല പോലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. യാതൊരു പ്രകോപനവുമില്ലാതെ പ്രദേശത്ത് അക്രമണം നടക്കുന്നതില്‍ കടുത്ത പ്രതിക്ഷേധമുയര്‍ന്നു. ആര്‍എംപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഒഞ്ചിയത്തു പരിസരപ്രദേശങ്ങളിലും തുടര്‍ച്ചയായി ആര്‍എംപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരേ ആക്രമണങ്ങള്‍ നടക്കുകയാണെന്ന് രമ കുറ്റപ്പെടുത്തി.
ആര്‍എംപിഐയുടെ കേന്ദ്രകമ്മറ്റിയംഗം കെ കെ രമ സ്ഥിരമായി യാത്രചെയ്യാറ് ബാബുവിന്റെ മകനും  ആര്‍എംപിഐ പ്രവര്‍ത്തകനുമായ വിജീഷിന്റെ ഓട്ടോയിലാണ്. ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ റവല്യൂഷനറി മഹിളഫെഡറേഷന്‍ 23ന് വടകരയില്‍ വിപുലമായ പ്രതിഷേധ പരിപാടി നടത്താനിരിക്കുകയാണ്. ഈ പരിപാടിക്ക് നേതൃത്വം കൊടുക്കുന്ന കെകെ രമ ഇതിന്റെ ഒരുക്കങ്ങള്‍ക്കായി ഒഞ്ചിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജീഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നതാവാം അക്രമത്തിനു കാരണമെന്ന് ആര്‍എംപിഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
 
 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read