പയറ്റ് ജോറായി …. കലാം അക്ഷര വീട് ഉദ്ഘാനം 21 ന്

By news desk | Wednesday October 4th, 2017

SHARE NEWS

 

കുറ്റ്യാടി: പണപ്പയറ്റ് ഇല്ലാതാകുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുസ്തക പയറ്റ് നാട്ടുകാരില്‍ കൗതകുമുണര്‍ത്തി. കുറ്റ്യാടി എംഐയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ലൈബ്രറി ഒരുക്കാന്‍ വേണ്ടി പണപ്പയറ്റ് മാതൃകയില്‍  സ്‌കൂളില്‍ പുസ്തകപ്പയറ്റ് സംഘടിപ്പിച്ചത്്.

മികച്ച പ്രതികരണമാണ് നാട്ടുകാരില്‍നിന്ന് ലഭിക്കുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ഇന്‍-ചാര്‍ജ് ജമാല്‍ കുറ്റ്യാടി പറഞ്ഞു. 10,000 പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം സ്്്മരാക ലൈബ്രറിയിലേക്ക്്് ആവശ്യമുള്ളത്.

ഈ മാസം 21 ന് ജില്ലാ കലക്റ്റര്‍ യു.വി ജോസ് അക്ഷരവീട് ഉദ്ഘാടനം ചെയ്യും. പുസ്തകപ്പയറ്റ് ഇന്ന്്് രാവിലെ സ്‌കൂള്‍ അസംബ്ലിക്ക് ശേഷം തുടങ്ങി. പണപയറ്റ് തുടരുകയാണ്. വൈകീട്ട് സമാപിക്കും.
പുസ്തകങ്ങള്‍ കൈമാറിയ നാട്ടുകാര്‍ പയറ്റു പുസ്തകത്തില്‍ പേര് രേഖപ്പെടുത്തി.

ശേഷം കട്ടന്‍ ചായയും ഉണ്ണിയപ്പവും പഴവും കഴിച്ച് സൗഹൃദം പങ്കുവച്ചു.  പുസ്തകപ്പയറ്റിനുള്ള  ക്ഷണക്കത്തുകള്‍ തയ്യാറാക്കി  നേരത്തെത്തന്നെ പിടിഎ ഭാരവാഹികള്‍ നാട്ടുകാര്‍ക്ക് എത്തിച്ചിരുന്നു. പൂര്‍വവിദ്യാര്‍ഥി സംഘടനയും പരിപാടിയില്‍ പങ്കാളികളായി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ ആദ്യപുസ്തകം കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം  ഡോ. ഡി. സചിത്ത്,  പിടിഎ പ്രസിഡന്റ് സി.എച്ച് ഷരീഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി. ശ്രീനിജ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സ്റ്റാഫ് സെക്രട്ടറി എ.കെ.എം സലീം, പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി വി.പി മൊയ്തു, ശ്രീജേഷ് ഊരത്ത്, കെ.പി.ആര്‍ അഫീഫ് , എം. ഷെഫീഖ്,  വി.കെ റഫീഖ്, മൈലിശേരി ജമീല, കെ.പി റഷീദ്, എന്‍.പി സൈഫുല്ല  തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാര്‍ മേഖലയില്‍ വിശിഷ്യാ വടകര, നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ സര്‍വ്വ സാധാരണമായി കാണപ്പെട്ടിരുന്ന പലിശരഹിത പണമിടപാട് സംവിധാനമായ പണപ്പയറ്റ് ഇന്ന്  ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ പൂര്‍വികര്‍ ആവിഷ്‌കരിച്ച ഈ സംവിധാനം വഴി നാടിന്റെ ഐക്യവും ബന്ധങ്ങളും  ഊട്ടിയുറപ്പിക്കപ്പെട്ടിരുന്നു.

 

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read