പ്ലാസ്റ്റിക്കുകള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ എട്ടിന്റെ പണി

By | Thursday May 25th, 2017

SHARE NEWS

നാദാപുരം: പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് കടിഞ്ഞാണിട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത്. ഇതിന്റെ   ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനമായി. ഇതോടനുബന്ധിച്ച് പൊതു വിജ്ഞാപനം പുറപ്പെടുവിച്ചു. വ്യാപാരി, യുവജന, സാംസ്‌കാരിക സംഘടനകള്‍, മഹല്ല്,കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ഫ്‌ളാറ്റ് ഉടമകള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്താണ് പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനമെടുത്തത്. ഇന്ന് ടൗണുകളില്‍ രാവിലെ എട്ട് മുതല്‍ 11 വരെ ശുചിത്വ ഹര്‍ത്താലാചരിച്ച് ടൗണുകളിലെ മാലിന്യങ്ങള്‍ ബഹുജന സംഘടനകളുടെയും പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നീക്കം ചെയ്യും. ജൂണ്‍ ഒന്നു മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്പന നടത്തുന്നവരില്‍ നിന്ന് ലൈസന്‍സ് ഫീസായ 4000 രുപ പിഴ ഈടാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read