അച്ഛന്റെ അറിവോടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മുത്തച്ഛന്‍ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനു ഇരയാക്കി;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

By | Friday January 13th, 2017

SHARE NEWS

 പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മുത്തച്ഛന്‍  മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനു ഇരയാക്കി. അതും പെണ്‍കുട്ടിയുടെ അച്ഛന്റെ അറിവോടെ. മൂന്ന് വര്‍ഷമായി ഈ പെണ്‍കുട്ടിയെ മുത്തച്ഛന്‍ തന്റെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

ഏറ്റവും ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടി നിരന്തരം ബലാത്സംഗത്തിന് വിധേയയാകുന്ന വിവരം കുട്ടിയുടെ അച്ഛന് അറിയാമായിരുന്നു എന്നതാണ്. എന്നാലിയാള്‍ സ്വന്തം അച്ഛനെ തടയുകയോ പോലീസില്‍ അറിയിക്കുകയോ ചെയ്തില്ല.പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ മുത്തച്ഛന്‍  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തു.

നിരന്തര പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി തന്നെ ഈ വിവരം പുറത്തറിയിക്കുകയായിരുന്നു. സര്‍ദാര്‍ പോലീസ് സ്‌റ്റേഷനില്‍ പീഡനം സംബന്ധിച്ച് പെണ്‍കുട്ടി പരാതി നല്‍കി. 2013 മുതല്‍ തന്നെ മുത്തച്ഛന്‍ നിരന്തരമായ ബലാത്സംഗം ചെയ്യുകയാണെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു തവണ ഗര്‍ഭം ധരിക്കുകയും ചെയ്തു. എന്നാല്‍ മുത്തച്ഛന്‍ ഈ ഗര്‍ഭം സത്യാബാദിയിലെ ആശുപത്രിയില്‍ വെച്ച് അലസിപ്പിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

പീഡന വിവരം പുറത്ത് ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വിവരം പുറത്തറിഞ്ഞാല്‍ ഫലം വലുതായിരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഭയന്ന പെണ്‍കുട്ടി വിവരം ആരെയും അറിയിച്ചില്ല.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read