കലിയടങ്ങാതെ കാലവര്‍ഷം; മലയോര മേഖല ദുരിതത്തില്‍

By | Saturday August 11th, 2018

SHARE NEWS

നാദാപുരം: മലയോര മേഖല പഞ്ചായത്തുകളായ കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ ഉള്‍നാടന്‍ ജനജീവിതം ഏറെ ദുസ്സഹമായി. ഉള്‍പ്രദേശങ്ങളിലെ മലയോര റോഡുകള്‍ മഴവെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ പൊട്ടി തകര്‍ന്നു. കാല്‍നടയാത്രയ്ക്ക് പ്രയാസമുണ്ടാവുകയാണ്. ടാറിംങ്ങ് ഒഴുകി കരിങ്കല്‍ ചീളുകള്‍ റോഡില്‍ ചിതറികിടക്കുകയാണ്.ഇരു ചക്രചക്ര മുചക്ര വാഹനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. മരുതോങ്കര പഞ്ചായത്തിലെ കൊറ്റോം ചീന വേലി, ഏക്കല്‍, നടുമണ്ണൂര്‍, ചീന വേലി, പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി ജനങ്ങള്‍ താമസം മാറിയിരിക്കയാണ്. മരുതോങ്കര പഞ്ചായത്തിലെ കടന്തറ പുഴയിലെ ശക്തമായ മഴവെള്ളപാച്ചിലില്‍ പുഴയോരങ്ങളിലെ താമസക്കാര്‍ക്കും വീടുകള്‍ക്കും അപകട ഭീഷണി നീങ്ങിയില്ല. ചുരം റോഡില്‍ കൂടി മണ്ണും, കല്ലും ചേര്‍ന്ന് ഒഴുകി എത്തുന്ന മഴവെളളം റോഡിന്റെ അപകടാവസ്ഥയ്ക്ക് കാരണമാവുകയാണ്. ഇടവിട്ടുള്ള മഴ മലയോര ജനതയെ കൂടുതല്‍ ആശങ്കയിലാഴ്ത്തിരിക്കയാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read