വടകരയില്‍ വിദ്യാര്‍ഥിനിക്ക് ബസില്‍ പീഡനം; യുവാവ് പിടിയില്‍

By | Tuesday September 12th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

വടകര: ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വില്യാപ്പള്ളി പൊന്മേരി എടക്കുചി നിജിത്താണ്(24) അറസ്റ്റിലായത്.

വടകര-വില്യാപ്പള്ളി-ആയഞ്ചേരി റൂട്ടിലോടുന്ന ബസില്‍ തിരക്കിനിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാണ് പരാതി. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ പേരില്‍ നേരത്തെയും പീഡനം ഉള്‍പ്പെടെയുള്ള കേസുള്ളതായി പോലീസ് അറിയിച്ചു. സിഐ മധുസൂധനന്‍ നായരാണ് കേസ് അന്വേഷിക്കുന്നത്. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read