യുവത്വത്തിന്റെ വിജയം; തോല്‍ക്കുമെന്ന് പറഞ്ഞ ഹനീഫ നേടിയത് ചരിത്ര വിജയം

By | Thursday May 18th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

പാറക്കടവ്: ചെക്യാട് പഞ്ചായത്ത്  പാറക്കടവ് 13ം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ യുവ പോരാളി ഹനീഫ നേടിയത് ചരിത്ര വിജയം. എപി വിഭാഗത്തിന്റെ  കടുത്ത ഭീഷണിയില്‍ ഹനീഫ തോക്കുമെന്ന് വരെ പറഞ്ഞവരുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ  തിരഞ്ഞെടുപ്പിനേക്കാള്‍ 97 വോട്ട് അധികം നേടിയാണ് ഹനീഫ ഹതിത പതാകയുടെ മാനം കാത്തത്. വ്യാഴാഴ്ച രാവിലെ വോട്ടെണ്ണിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. തന്റെ വിജയം യുവാക്കളുടെ വിജയമാണെന്ന് ഹനീഫ നാദാപുരം ന്യൂസിനോട് പറഞ്ഞു. ഹനീഫ നേടിയത് 529 വോട്ടാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ കുമാരന് ലഭിച്ചത് 150 വോട്ടാണ്. രണ്ട് സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഹനീഫയ്‌ക്കെതിരെ ലീഗിലെ ഒരു വിഭാഗം  മല്‍സരത്തിന്  രംഗത്തു വന്നെങ്കിലും  യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വിജയത്തിന്റെ മാറ്റ് കൂട്ടി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read