ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്;അറസ്റ്റിലായത് സംഭവത്തില്‍ പങ്കില്ലാത്തവരോ?

By | Saturday April 29th, 2017

SHARE NEWS

വടകര : ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് സംഭവത്തില്‍ പങ്കില്ലാത്തവരാണെന്ന്   ആര്‍.എം.പി. നേതൃത്വം ആരോപിച്ചു. കുന്നുമ്മക്കരയിലെ ആര്‍ എം പി പ്രവര്‍ത്തകരായ പാലയാട്ട് മീത്തല്‍ വിഷ്ണു, കാവില്‍ ഗണേശന്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ കുന്നുമ്മക്കര ഇളമ്ബങ്കോട് ശിവക്ഷേത്രത്തിനു സമീപം വെച്ച്‌  ആറംഗ സംഘം അക്രമിച്ചത്.

ബൈക്കുകളിലായെത്തിയ അക്രമികള്‍ ഇവരുടെ വാഹനം തടഞ്ഞ് ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ വിഷ്ണുവിന്റെ ഇരുകാലുകള്‍ക്കും മുറിവേറ്റു. പിണറായി വിജയനെ ഫേസ് ബുക്കില്‍ വിമര്‍ശിച്ചാല്‍ ഇതാണ് അനുഭവമെന്ന് പറഞ്ഞായിരുന്നു അക്രമം.

ഇപ്പോള്‍ കേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകരായ ഒഞ്ചിയം പടിഞ്ഞാറെ കാവുംതൊടി സ്വരൂപ് മോഹന്‍ (22), ചോമ്ബാല കിഴക്കെ ചീക്കോളി അനുപ് (33) എന്നിവരാണ്.സംഭവ ദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത ഒരാളെ സി.പി.എം. സമ്മര്‍ദം കാരണം ഒഴിവാക്കുകയും അക്രമത്തില്‍ പങ്കില്ലാത്തയാളെ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് ആര്‍ എം പി നേതൃത്വം ആരോപിക്കുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ സി.പി.എമ്മും പോലീസും ഒത്തുകളിക്കുകയാണെന്നും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും  ആര്‍.എം.പി.ഐ. ഒഞ്ചിയം ഏരിയാ കമ്മിറ്റി വ്യക്തമാക്കി.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read