ബംഗാള്‍ സ്വദേശി പരിമള്‍ അള്‍ദാറുമായി ഗിരിജക്ക് കടുത്ത പ്രണയം; പന്നില്‍ ഭാര്യയെന്ന് വിശ്വസിക്കാനാവാതെ നാട്ടുകാര്‍

By | Thursday August 3rd, 2017

SHARE NEWS

മൊകേരി: ശ്രീധരന്‍ വധത്തില്‍ ഞെട്ടല്‍ മാറാതെ മൊകേരി വട്ടകണ്ടി ഭാഗത്തെ ഗ്രാമവാസികള്‍.

കൊലപാതകത്തില്‍ ചുരുളറിയുന്നത് ഭാര്യയുടെയും ഭാര്യ മാതാവിന്റെയും കാമുകന്റെയും ഒരു മാസത്തെ ഗൂഡാലോചനയുടെ ചിത്രമാണ്.

ശ്രീധരന്റെ ഭാര്യ ഗിരിജ തന്നെയാണ് കൊലപാതകത്തില്‍ പ്രധാന പങ്ക് വഹിച്ചത് എന്നു കൂടി അറിഞ്ഞതോടെ സിനിമാ കഥപോലെയാണ് മൊകേരിയിലെ ജനങ്ങള്‍ പറയുന്നത്. ബംഗാള്‍ സ്വദേശി പരിമള്‍ അള്‍ദാറുമായി കടുത്ത പ്രണയവും നാട്ടുകാരെ അമ്പരപ്പിക്കുന്നു.

ശ്രീധരന്റെ കൂടെ വീട്ടു പണിക്കായി വന്ന ഇയാള്‍ പെട്ടന്ന് സൗഹൃദം സ്ഥാപിച്ച് പ്രണയമായും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ശ്രീധരന്‍ പൊതുവെ ശാന്ത സ്വഭാവമുള്ള ആളാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

പരിമളുമായുള്ള ഭാര്യയുടെ പ്രണയമറിഞ്ഞ ശ്രീധരന്‍ പിന്നീട് ഇയാളെ വീട്ടിലേക്ക് അടുപ്പിക്കാറായി. തുടര്‍ന്ന് തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ പോവുകയാണെന്ന് ഭാര്യ ഗിരിജ ശ്രീധരനെ അറിയിച്ചതോടെ അദ്ദേഹം എതിര്‍ത്തു.

തുടര്‍ന്നാണ് ഭാര്യയും കാമുകനും ഭാര്യ മാതാവ് ദേവിയും ചേര്‍ന്ന് ശ്രീധരനെ വക വരുത്താന്‍ തീരുമാനിക്കുന്നത്. ഇതിനായി കഴിഞ്ഞ ജൂണ്‍ മുതല്‍ പദ്ധയിടുകയും ചെയ്തു. പിടിയിലായ പരിമള്‍ വിഷ ഗുളികയും ഇവര്‍ക്ക് എത്തിച്ച് കൊടുത്തിരുന്നു. തുടര്‍ന്ന് കൊല്ലാനുള്ള സന്ദര്‍ഭം നോക്കിയിരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം എട്ടാ തീയതിയാണ് രാത്രി ഭക്ഷം നല്‍കുന്നതിനിടെ കറിയില്‍ ഗുളിക കലര്‍ത്തി ഗിരിജ ശ്രീധരന് നല്‍കിയത്.

അവശയായ ശ്രീധരനെ മൂന്നു പേരും ചേര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയും മരണം ഹൃദയാഘാതമാണെന്ന് നാട്ടുകാരെ ബോധിപ്പിക്കുകയും വീട്ട് വളപ്പില്‍ സംസ്‌കരിക്കുകയുമായിരുന്നു. അന്ന് തന്നെ പരിമള്‍ നാട് വിടുകയും ചെയ്തു.

ജൂണ്‍ 19ന് ഫോണ്‍ ചെയ്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്നും നാട്ടിലേക്ക് വരാനും ഗിരിജ ആവശ്യപ്പെട്ടതനുസരിച്ച് ഇയാള്‍ എറണാകുളത്ത് എത്തിയതായും പോലീസ് പറയുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read