വടകരയിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുന്നു; സാക്ഷിയായി ദേവപ്രതിഷ്ഠകള്‍ മാത്രം

By | Thursday April 27th, 2017

SHARE NEWS

വടകര: വടകരയിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുന്നു. രാത്രിയുടെ മറവില്‍ നടക്കുന്ന മോഷണങ്ങള്‍ക്ക് സാക്ഷിയായി ദേവപ്രതിഷ്ഠകള്‍ മാത്രം . ഭണ്ഡാരങ്ങള്‍ ലക്‌ഷ്യം വച്ചാണ് ക്ഷേത്രങ്ങളിലേക്ക് മോഷ്ടാക്കള്‍ പ്രവേശിക്കുന്നത്.ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ചാണ് പൂട്ടുകള്‍ കുത്തി തുറക്കുന്നത്. ഇതുവരെ ഈ കേസില്‍ പ്രതികള്‍ ഒന്നും അറസ്റ്റിലായിട്ടില്ല.

കഴിഞ്ഞ ദിവസം നടക്കുതാഴ വളയത്ത് കുട്ടിച്ചാത്തന്‍-ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടന്നപ്പോള്‍ മൂന്നു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷ്ടാവ്  കവര്‍ന്നത് കാല്‍ ലക്ഷം രൂപ. തിടപ്പള്ളിയിലെ ഒരു ഭണ്ഡാരവും ശ്രീകോവിലിനു മുന്നിലെ രണ്ടു ഭണ്ഡാരങ്ങളും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ രാവിലെ വിളക്കു വെക്കാന്‍ എത്തിയവരാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്.ഭണ്ഡാരങ്ങളുടെ പൂട്ടും ഇത്  തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പായുധവും  സമീപത്തെ വെള്ളടാങ്കില്‍ നിന്ന് പോലീസ് പരിശോധനയില്‍ ലഭിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read