വിവാഹദിനത്തിൽ നാടിന് പ്രവാസി വ്യാപാരി സൗജന്യമായി ആംബുലൻസ് നൽകി

By | Sunday September 4th, 2016

SHARE NEWS

abulanceനാദാപുരം∙ മകളുടെ വിവാഹത്തോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് പ്രവാസി വ്യാപാരി സൗജന്യമായി ആംബുലൻസ് നൽകി. ഇയ്യങ്കോട്ടെ വടക്കയിൽ അഷ്റഫിന്റെയും ആസ്യയുടെയും മകൾ അഫ്നത്തും കുറ്റ്യാടിയിലെ കളത്തിൽ സൂപ്പിയുടെയും റുഖിയയുടെയും മകൻ ഷബീറും (മഖ്ദീം, ഖത്തർ) തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ചാണ് അഷ്റഫിന്റെ വക ഗ്രാമ പഞ്ചായത്തിന് ആംബുലൻസ് നൽകിയത്.

വിവാഹത്തിന് കാർമികത്വം വഹിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആംബുലൻസിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറയ്ക്കു കൈമാറി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങൾ, സുന്നി ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി എ.നജീബ് മൗലവി, സൂപ്പി നരിക്കാട്ടേരി, മറ്റു ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read