വടകരയില്‍ ഉപഭോക്താവിന്റെ ആരോഗ്യം തകര്‍ത്ത് കച്ചവടം പൊടി പൊടിക്കുന്നു

By | Thursday December 15th, 2016

SHARE NEWS
foodവടകര:വടകര മേഖലയില്‍ ഉപഭോക്താക്കളുടെ ആരോഗ്യം തകര്‍ത്ത് കച്ചവടം പൊടി പൊടിക്കുന്നു. ഇതേ തുടര്‍ന്നാണ്‌  വടകര നഗസസഭ ആരോഗ്യ വിഭാഗം  നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍  പരിശോധന നടത്തിയത്.പരിശോധനയില്‍ വടകരയിലെ  വിവിധ ഹോട്ടലുകളില്‍ നിന്നായി  പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും, ഉപയോഗിച്ച എണ്ണയും മറ്റും  പിടിച്ചെടുക്കുകയും 3020 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.
പാലയാട് നട ബസ്സ് സ്റ്റോപ്പിന് സമീപത്തെ തന്മ ഹോട്ടലില്‍ നിന്നാണ് പഴകിയ ചോറ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഈ സ്ഥാപനത്തില്‍ നിന്നും പിഴ ഇനത്തില്‍ 1760 രൂപ ഈടാക്കിയിട്ടുണ്ട്.വടകര എടോടി റോഡിലെ ഗ്രിഫി റസ്റ്റോറന്റില്‍ നിന്നും പഴകിയ എണ്ണ പിടിച്ചെടുത്ത് നശിപ്പിക്കുകയും 1260രൂപ പിഴ ഈടാക്കുകയും ചെയ്തു. റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ റിന്‍ഷ, എടോടി രവീന്ദ്ര ടീ ഷോപ്പ്, ഹോട്ടല്‍ അമൃത, ദോശ കോര്‍ണര്‍, പണിക്കോട്ടിയിലെ കല്‍ത്തപ്പ നിര്‍മ്മാണ യൂണിറ്റ്, മേപ്പയില്‍ ഓവുപാലത്തിന് സമീപത്തെ നാണുവിന്റെ ചായക്കട, മേപ്പയില്‍ സ്കൂളിന് സമീപത്തെ മനോജിന്റെ സ്റ്റേഷനറി കട എന്നിവിടങ്ങളില്‍ പരിശോധന നടത്തി നോട്ടീസ് നല്‍കി.
വെള്ളം പരിശോധന റിപോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഹാജാരാക്കാനും ശുചീകരണ നിലവാരം മെച്ചപ്പെടുത്താനുമാണ് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയത്. 3 ദിവസത്തിനകം ന്യൂനതകള്‍ പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. പൊതു ഓടകളിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ അത് നിര്‍ത്തലാക്കി മലിന ജല സംസ്കരണ ടാങ്ക് നിര്‍മിക്കാനും നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ദിവാകരന്‍, ജെ.എച്ച്‌.ഐ ടി.പി ബിജു, ഒ.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തരത്തില്‍ കര്‍ശന പരിശോധനകള്‍ ഇനിയും  തുടരുമെന്നും ആരോഗ്യ പൂര്‍ണമായ ഭക്ഷണ സാധങ്ങള്‍ മാത്രമേ ഇനി നഗരത്തില്‍ വില്‍ക്കാന്‍ സമ്മതിക്കുകയുള്ളൂവെന്നും  നഗരസഭ സെക്രട്ടറി അരുണ്‍രംഗന്‍ അറിയിച്ചു.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read