News Section: എടച്ചേരി

മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു; സ്ഥലം ഉടൻ ഏറ്റെടുക്കും

October 8th, 2018

നാദാപുരം: കാസർഗോഡ് നന്ദാരക്കടവ് മുതൽ തിരുവനന്തപുരത്തെ പാറശാല വരെ നീണ്ടു പോകുന്ന മലയോര ഹൈവേ യാഥാർത്ഥ്യമാവുകയാണ്. വാണിമേൽ പഞ്ചായത്തിലെ പുല്ലുവായ് ഫോറസ്റ്റ് (വിലങ്ങാട്) മുതൽ  മുടിക്കൽ പാലം വരെയുള്ള ഭാഗത്ത് സ്ഥലമുടമകളുടെ സമ്മതപത്രം ബഹൂ :എം.എല്‍.എ  ഇ കെ വിജയൻ ഏറ്റുവാങ്ങും. മലയോര ഹൈവേയുടെ സ്ഥലം ഉടൻ ഏറ്റേടുക്കാൻ വേണ്ടി പുതുക്കയം വച്ച് നടന്ന യോഗത്തില്‍  കരുകുളത്തിലെ കുഞ്ഞിപ്പറമ്പത്ത് നാണു റോഡിനു വേണ്ടിസ്ഥലത്തിന്റെ സമ്മതപത്രംനല്‍കി. വയനാട് കുഞ്ഞോം മുതൽ വിലങ്ങാട് വരെ വന പാതയ്ക്കുള്ള അനുമതിക്കായി സ്റ്റേറ്റ് സർക്ക...

Read More »

ആരവ് കൃഷ്ണയുടെ ചികിത്സാ സഹായ നിധി ഒപ്പം ചേര്‍ന്ന് ഇരിങ്ങണ്ണൂര്‍ ഹയര്‍സെക്കണ്ടറി 2001-03 പ്ലസ്ടു വാട്‌സ് ആപ്പ് ഗ്രൂപ്പ്

October 8th, 2018

നാദാപുരം: നാടൊന്നാകെ കൈകോര്‍ത്തതോടെ ആരവ് കൃഷ്ണയുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാം. വരിക്കോളി സ്വദേശി കുറ്റിയില്‍ ആരവ് കൃഷ്ണയുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാന്‍ ചികിത്സയ്ക്കു വേണ്ടി നാട്ടുകാര്‍ ചികിത്സ കമ്മിറ്റി രൂപീകരിച്ച് ചിട്ടയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, മാധ്യമങ്ങളുടേയും, നവ മാധ്യമ കൂട്ടായ്മകളുടേയും ഇടപെടലിന്റെ ഭാഗമായി ചികിത്സ യോടൊപ്പം തന്നെ വീടില്ലാത്ത കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ കഴിയാവുന്ന തരത്തില്‍ ഫണ്ട് പിരിഞ്ഞു കിട്ടിയതായി ചികിത്സാ സഹായ നിധി ഭാരവാഹികള്‍ അറിയിച്ചു. വരിക്കോളിയില്‍ വെച്ച് ന...

Read More »

മഞ്ചാന്തറ നിരത്തരികത്ത് മന്നി നിര്യാതയായി

October 6th, 2018

വളയം: നിരത്തരികത്ത് മന്നി (85) നിര്യാതയായി. ഭർത്താവ് പരേതനായ പൊക്കൻ മക്കൾ: ഒതേനൻ, ബാബു, കണ്ണൻ, ജാനു, ദേവി, കമല പരേതനായ അശോകൻ. രുമക്കൾ : ജാനു ( പുഞ്ച), ശാന്ത (ഏറാമല ) രാധ (Opമുക്ക് ). സത്യൻ [ഇരിങ്ങത്ത് ) സുമ (തൂണേരി ), ദാമോദരൻ (ചിറ) പരേതനായ കുഞ്ഞിക്കണ്ണൻ

Read More »

ഇരിങ്ങണ്ണൂര്‍ അപകടം;അശോകന്റെ മൃതദേഹം ഇന്ന് രാത്രി 8 മണിക്ക് സംസ്ക്കരിക്കും

September 30th, 2018

നാദാപുരം: ഇരിങ്ങണ്ണൂർ കായ പ്പനച്ചിൽ വച്ച് ജീപ്പിടിച്ചു മരിച്ച പുളിയുള്ളതിൽ അശോകന്റെ മൃതദേഹം ഇന്ന് രാത്രി 8 മണിക്ക് സംസ്ക്കരിക്കും. ഇരിങ്ങണ്ണൂർ ടൗണിൽ ഏണിയുമായി പോവുകയായിരുന്ന തെങ്ങ് കയറ്റത്തൊഴിലാളി അശോകനെ  ജീപ്പിടിക്കുകയായിരുന്നു. ചുമന്ന് കൊണ്ട് പോകുകയായിരുന്ന ഏണി ദേഹത്ത് കയറിയാണ്   അന്ത്യം. പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് ഭക്തൻമാരുമായി പോകുകയായിരുന്ന ജീപ്പാണ് അപകടമുണ്ടാക്കിയത്. ഭാര്യ: കമല,മക്കൾ: സി ജേഷ് ക്രൂട്ടൻ ) ഷിജില' ഷിമ്യ മരുമക്കൾ: ഷിജിലാ ബാബു' ഷിമ്യാ സതീശൻ

Read More »

കണ്ടിവാതുക്കൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം; കോൺഗ്രസ്

September 23rd, 2018

വളയം: കാട്ടാനയുടെ അക്രമണത്തിലും ഉരുൾപൊട്ടലിലും കൃഷി നാശം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശം സന്ദർശിച്ച കോൺഗ്രസ് സംഘം സർക്കാരിനോട് ആവശ്യപെട്ടു . ഇരു പഞ്ചായത്തുകളിലുമായി എൻപതോളം കർഷകർക്കാണ് നാശനഷ്ടം സംഭവിച്ചത്. കാട്ടാനയുടെ അക്രമണത്തിൽ തെങ്ങുകളും കവുങ്ങുകളും , വാഴകളും , കൊക്കോ, കുരുമുളക് ചെടികൾ , കശുമാവ് , എന്നിവ നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടും . ഇന്നലെ വളയം , ചെക്യാട് പഞ്ചായത്തുകൾ  ചേർന്ന കണ്ടി വാതുക്കലെ ക്യഷി നാശം സംഭവിച്ച പ്രദേശം ആദിവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാക്കൂൽ കേളപ്പൻ,...

Read More »

നവലോകം പടുത്തുയർത്താൻ വാണിമേലിൽ ബാലസംഘം കൂട്ടുകാർ ഒത്തു ചേർന്നു

September 23rd, 2018

നാദാപുരം: നവകേരള സ്വപ്നവുമായി അവർ ഒത്തുചേർന്നു. പഠിച്ചു ഞങ്ങൾ നല്ലവരാകും പടുത്തുയർത്തും നവലോകം എന്ന മുദ്രാവാക്യവുമായി ബാലസംഘം വാണിമേൽ മേഖലാ സമ്മേളനം ചേർന്നു.ജില്ലാ ജോയിന്റ് സെക്രട്ടറി  വി . പി .ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.ചന്തു മാസ്റ്റർ ; കെ.വി.രാജൻ ഏരിയാ സെക്രട്ടറി രിഥുൻ എടച്ചേരി അജിത് ,ആകാശ് പി.എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡണ്ട് പി.പി.ഐശ്വര്യ പതാക ഉയർത്തി. പി.പി.ഐശ്വര്യ ,നന്ദന ,അമൽ വിജയൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഫിദൽ കാസ്ട്രോ ,ആഷിമ പ്രവീൺ, ചൈത്ര എന്നിവരടങ്ങിയ മിനു...

Read More »

ചേലക്കാട് കാർ കടയിലേക്ക് പാഞ്ഞുകയറി ; ഒരാള്‍ക്ക് പരിക്ക്

September 20th, 2018

നാദാപുരം:ചേലക്കാട് വാഗനർ കാർ കടയിലേക്ക് പാഞ്ഞുകയറി. റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്ക് തകർന്നു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. റോഡിൽ നിൽക്കുകയായിരുന്ന കാൽനടക്കാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More »

വളയം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ മൊത്ത ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു

September 20th, 2018

നാദാപുരം: വളയം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഉപ്പെടെയുള്ള മുഴുവൻ ജീവനക്കാരും ജനപ്രതിനിധികളും ഒരു മാസത്തെ മൊത്ത ശമ്പളം  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. കൂടാതെ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ഇതിനകം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നല്‍കുന്നവര്‍ക്ക്  പഞ്ചായത്ത്  ഓഫീസിൽ  തുക ഏല്‍പ്പിച്ച്  രശീത് വാങ്ങാവുന്നതാണ്.

Read More »

പ്രളയബാധിതർക്ക് കൈത്താങ്ങായി ജാതിയേരി എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും

September 15th, 2018

നാദാപുരം:  സംസ്ഥാനത്തെ പ്രളയബാധിതർക്ക് ആശ്വാസമേകാനായി ജാതിയേരി എം.എൽ.പി സ്കൂളിലെ കുട്ടികൾ. ഇവര്‍  സ്വരൂപിച്ച 11146 രൂപ പി - ടി.എ പ്രസിഡണ്ട് പി.കെ അഹമ്മദ് ബാഖവി ചെക്യാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിലിന് കൈമാറി. ഹെഡ്മാസ്റ്റർ എ .റഹിം, .കെ.വി.ഷാജില, ടി.കെ അബ്ദുൾ കരീം, വി.കെ.അബ്ദുന്നാസിർ സംബന്ധിച്ചു.

Read More »

നാടെങ്ങും പകര്‍ച്ച പനി

August 28th, 2018

  നാദാപുരം: മഴ ഒന്ന് മാറിയതോടെ  പനിയും മറ്റ് പകര്‍ച്ചവ്യാധികളും പലയിടത്തും വ്യാപിച്ചു. നാദാപുരത്ത് പല പ്രദേശങ്ങളില്‍ നിന്നായി  പനി ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ  എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. കിഴക്കന്‍ മലയോര പ്രദേശങ്ങളായ വിലങ്ങാട്, കുറ്റ്യാടി, എന്നിവടങ്ങളില്‍ നിന്നുമാണ് രോഗികള്‍ കൂടുതലായും ചികിത്സയ്ക്ക് എത്തുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളായിരുന്നു ഇവ. വെള്ളം കയറിയ ഇത്തരം പ്രദേശങ്ങളുടെ വൃത്തിഹീനമായ സാഹചര്യമാണ് പകര്‍ച്ചവ്യാധികള്‍ വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമാകു...

Read More »