News Section: കക്കട്ട്

പ്രണവം വോളി മേളയ്ക്ക് ഇന്ന് തുടക്കം

February 20th, 2019

  വളയം :പ്രണവം യൂത്ത് ഡെവലപ്പ്മെന്റ് സെന്റെര്‍ അച്ചംവീടും ജനമൈത്രി പോലീസും കൂട്ടായി നടത്തുന്ന ആറാമത് ഓപ്പൺ കേരള പുരുഷ-വനിതാ  മേളയ്ക്ക് ഇന്ന് തുടക്കം. ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് വോളി മേള നടക്കുന്നത്. പെയില്‍ ആന്‍ഡ്‌ പലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ധന ശേഖരനാര്‍ത്ഥമാണ് മേള സംഘടിപ്പിക്കുന്നത്. നാളെ ഗോകുലം ഗോപാലന്‍ മേള ഉദ്ഘാടനം ചെയ്യും.നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം മുഖ്യാതിഥിയായിരിക്കും. കേരളത്തിനകത്തും പുറത്തു നിന്നുള്ള ദേശീയ താരങ്ങള്‍ അണിനിരക്കുന്ന എട്ടോളം സീനിയര്‍,വനിതാ വിഭാഗങ്ങളിലായി നാല് ടീ...

Read More »

സോഫ്റ്റ് ബേസ്ബോൾ; കേരള ടീമിന് ആദരവ് ലഭിച്ചില്ലെന്ന് പരാതി

February 19th, 2019

കക്കട്ടിൽ: ദേശീയ സബ്ജൂനിയർ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം ലഭിച്ച കേരള ടീമിന് ആദരവ് ലഭിച്ചില്ലെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു. ഈ മാസം ഒൻപത്, 10 തീയതികളിൽ. മഹാരാഷ്ട്രയിലെ ഇന്ദപുരിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത കേരള ടീമിനാണ് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന പരാതി ഉയരുന്നത്. 12 അംഗങ്ങളുള്ള ടീമിൽ 11 പേരും ഒരേ വിദ്യാലയത്തിൽനിന്ന്‌ ആയിട്ടു കൂടി സ്കൂൾ അധികൃതരും ജേതാക്കൾക്ക് സ്വീകരണമൊരുക്കിയില്ലെന്ന് ടീം കോച്ച് ശ്രീപൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ടീം അംഗങ്ങളായ ശിവാനി, പൂജിത, ഹിബ ഹമീദ്, അവന്ത...

Read More »

അക്ബർ കക്കട്ടിൽ പുരസ്കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഏറ്റുവാങ്ങി

February 18th, 2019

വടകര: അക്ബർ കക്കട്ടിൽ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ പുരസ്കാരം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് .സാഹിത്യനിരൂപകൻ എൻ. ശശിധരനാണ് പുരസ്ക്കാരം സമ്മാനിച്ചത്. കേരള സാഹിത്യഅക്കാദമിയുടെ സഹകരണത്തോടെ സ്മാരകട്രസ്റ്റ് സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ അനുസ്മരണ സമ്മേളനത്തിലാണ് പുരസ്കാരം നൽകിയത്.  സന്തോഷിന്റെ ‘ബിരിയാണി’ എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. അനുസ്മരണസമ്മേളനം എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ശത്രുഘൻ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൾ ഹക്കിം, കെ.ടി. ദിനേശ്, കടത്തനാട് നാരായണൻ, കെ...

Read More »

അക്ബർ കക്കട്ടിൽ ചെറുകഥാ പുരസ്ക്കാരം എം.എൽ. ജൂലിയക്ക്

February 15th, 2019

നാദാപുരം: അക്ബർ കക്കട്ടിൽ ചെറുകഥാ പുരസ്ക്കാരം വട്ടോളി നാഷണൽ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥിനി  എം.എൽ. ജൂലിയക്ക്. സ്കൂളിലെ അക്ബർ കക്കട്ടിൽ അനുസ്മരണ സമിതിയാണ് കോഴിക്കോട് ജില്ലയിലെ ഹൈസ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. വെള്ളിയാഴ്ച സ്കൂളില്‍ അനുസ്മരണ സമ്മേളനത്തിൽ ശിഹാബുദീന്‍ പോയിതുംകടവ് പുരസ്ക്കാരം വിതരണം ചെയ്യും

Read More »

അക്ബർ കക്കട്ടിൽ അനുസ്മരണം 17ന്

February 15th, 2019

നാദാപുരം :അക്ബർ കക്കട്ടിൽ ട്രസ്റ്റും,കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണം 17ന് കാലത്ത് പത്തു മണി മുതൽ വടകര ടൗൺ ഹാളിൽ നടക്കും.അനുസ്മരണത്തിന്റെ ഭാഗമായി സെമിനാർ,സുഹൃത്‌സംഗമം,പുരസ്‌കാര സമർപ്പണം എന്നിവ നടക്കും. കാലത്ത് പത്തു മണിക്ക്"കഥയുടെ വർത്തമാനം"എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വി.ആർ. സുധീഷും,"സർഗ്ഗാത്മകത,സമൂഹം"എന്ന വിഷയത്തിൽ എൻ.പ്രഭാകരനും പ്രഭാഷണം നടത്തും.ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സുഹൃത് സംഗമം ഡോ:ഖദീജ മുംതാസ് ഉൽഘാടനം ചെയ്യും. ഈ വ...

Read More »

സ്വര്‍ണ്ണ വില റെക്കോര്‍ഡിലേക്ക്

January 17th, 2019

സ്വര്‍ണ്ണവില റെക്കോര്‍ഡ് തകര്‍ക്കുമോ?. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതാണ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 3,025 രൂപയാണ്. പവന് 24,200 രൂപയും. സംസ്ഥാനത്തെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് മറികടക്കാന്‍ ഇനി വെറും അഞ്ച് രൂപ കൂടി മാത്രം മതിയാകും. സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,030 ല്‍ എത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് പഴങ്കഥയാകും. ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടായ വര്‍ദ്ധനവാണ് ഇപ്പോള്‍ വില ഉയരാനുണ്ടായ പ്രധാന കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ നിഗമനം. ആഭ്യന്തര വിപണിയിലെ വില ഉയരുമ്പോഴും അന്ത...

Read More »

ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍

January 11th, 2019

കാലോറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അളവ് കുറയ്ക്കാനാകും. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു...

Read More »

പാനൂർ കൊളവല്ലൂരിൽ വൻ ബോംബ് വേട്ട; കണ്ടെത്തിയത് 13 നാടൻ ബോംബുകൾ

January 7th, 2019

പാനൂര്‍ : പാനൂരിനടുത്ത് കൊളവല്ലൂരിൽ വൻ ബോംബ് വേട്ട. 13 നാടൻ ബോംബുകളാണ് പിടികൂടിയത്. കൊളവല്ലൂർ എസ്.ഐ ബി. രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കൽ ക്വാറി ഭാഗത്തു നിന്നും ബോംബുകൾ കണ്ടെത്തിയത്. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ അടുത്തിടെ നിർമ്മിച്ചതാണെന്നാണ് സൂചന. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാറ്റി. അഡീ എസ് ഐ രാജൻ, ഡോംഗ് സ്ക്വാഡ് എസ്.ഐ ഫ്രാൻസിസ്, ഗിരീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Read More »

മുഖ സൌന്ദര്യത്തിന് തണ്ണിമത്തന്‍ ഫേസ് പാക്ക്

December 28th, 2018

മുഖസൗന്ദര്യത്തിന് ഉത്തമമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ 99% ശതമാനവും വെളളമാണ്. അത് ചര്‍മത്തിന് ഏറ്റവും മികച്ചതാണ്. വാടിയ ചർമത്തിന് തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും. തണ്ണിമത്തന്‍ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് തണ്ണിമത്തന്‍ ഫേസ് പാക്ക്. തണ്ണിമത്തന്‍ ഫേസ് പാക്ക് പലരീതിയില്‍‌ ഉണ്ടാക്കാം. തണ്ണിമത്തന്‍ ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെ? 1. ഒരു ...

Read More »

മധുരവുമായി ക്രിസ്മസ്സ് അപ്പൂപ്പൻ എത്തി; കുറുവന്തേരി യു പി സ്കൂളിൽ ക്രിസ്മസ്സ് ആഘോഷിച്ചു

December 21st, 2018

  നാദാപുരം: ക്രിസ്മസ്സ് ആഘോഷത്തിന്റെ ഭാഗമായി കുറുവന്തേരി യു പി സ്കൂളിൽ കുട്ടികൾക്ക് മധുരവുമായി ക്രിസ്മസ്സ് അപ്പൂപ്പൻ എത്തി. കുട്ടികൾ ആവേശത്തോടെയും അൽഭുതത്തോടെയുമാണ് അപ്പൂപ്പനെ വരവേറ്റത്.പരിപാടിക്ക് സുരേഖ ടീച്ചർ, സുമയത്ത് ടീച്ചർ മഞ്ജു ടീച്ചർ, ശ്രീന ടീച്ചർ, അമയ എന്നിവർ നേതൃത്വം നൽകി.

Read More »