News Section: കുറ്റ്യാടി

നാടിന്‍റെ വികസനത്തിനു രാഷ്ട്രീയം ആവശ്യമില്ലെന്ന് മുല്ലപ്പള്ളി

February 13th, 2017

വടകര :നാടിന്‍റെ വികസനത്തിനു രാഷ്ട്രീയം ആവശ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി.നമുടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനത്തിന്റെ ഗുണമേന്മകള്‍ അനുഭവിക്കാന്‍ സാധിക്കുന്നിടത്താണ് വികസനം ശരിയായ അര്‍ഥത്തില്‍ പൂര്‍ണ്ണത കൈവരികയുല്ല്ലുവെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തിന് ചുറ്റും  അതീതമായുള്ള  കൂട്ടായ്മകള്‍ വളരുമ്പോഴാണ് സമഗ്രമായ വികസനം സാധ്യമാവുകയെന്ന് മുല്ലപ്പള്ളി അഭിപ്രായപെട്ടു. കുറ്റിയാടി ആയഞ്ചേരിയില്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്...

Read More »

കുറ്റ്യാടി സ്‌കൂളിലെ ഭക്ഷ്യവിഷബാധ; ഭക്ഷ്യ വസ്തുക്കള്‍ പരിശോധനക്കയച്ചു

February 8th, 2017

കുറ്റിയാടി :കുറ്റ്യാടി സ്‌കൂളിലെ  ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ പരിശോധനക്കയച്ചു.ഇന്നലെ ഉച്ചയോടെയാണ് എല്‍.കെ.ജി, യു.കെ.ജിയില്‍ കുട്ടികള്‍ക്ക് പഠിക്കുന്ന പാലും ഉച്ച ഭക്ഷണവും ഉള്ളിയിട്ട തൈരും നല്‍കിയത്.ഇതേ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും ഉണ്ടായത്.ഭക്ഷ്യ വിഷബാധ ഏറ്റവരില്‍ ഗുരുതരമല്ലാത്ത കുട്ടികളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.   വിവരമറിഞ്ഞ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്കും സ്‌കൂളിലേക്കും ഒഴുകിയെത്തി. ഉടന്‍ തന്നെ അധ്യാപകരും രക്ഷിതാക്കളും ...

Read More »

രാജേഷിന് കണ്ണീര്‍ പ്രണാമങ്ങളുമായി നാളെ സുഹൃത്തുക്കളും നാട്ടുകാരും ഒത്തുചേരും

January 28th, 2017

പരിചയമുള്ളവർക്കൊക്കെ സ്നേഹത്തിന്റെ പുഞ്ചിരിയും ,സൗഹൃദത്തിന്റെ ഓർമ്മകളും നല്കി നമ്മെ വിട്ടുപിരിഞ്ഞ എം.കെ രാജേഷിന് നാടും ,നാട്ടുകാരും, സുഹൃത്തുക്കളും ഒന്നായി ചേർന്ന് നാളെ ഓർമ്മകളുടെ കണ്ണീർ പ്രണാമങ്ങൾ അർപ്പിക്കും. നാളെ വൈകുന്നേരം 4 മണിക്ക് ദേവർ കോവിൽ വെസ്റ്റ് എൽ.പി സ്കൂളിലാണ് അനുസ്മരണം. നിറഞ്ഞ സ്നേഹം കൊണ്ടും, സ്വഭാവസവിശേഷതകൊണ്ടും രാജേഷിനെ പരിചയമുള്ള എല്ലാവർക്കും രാജേഷിന്റെ മരണം മനസ്സിൽ ഒരു വിങ്ങലായി മാറിയിരിക്കയാണ്. കുറ്റാടി ന്യൂസ്.ഇൻ എന്ന കുറ്റ്യാടിയുടെ ഓൺലൈ...

Read More »

വിമുക്ത ഭടനും കുടുംബവും ജപ്തി ഭീഷണിയില്‍;തളര്‍ന്ന ശരീരവുമായി എന്ത് ചെയ്യണമെന്ന് അറിയാതെ അഗസ്റ്റിന്‍

January 26th, 2017

തൊട്ടിൽപ്പാലം: വിമുക്ത ഭടന്‍ കോതോട് അംബലക്കാവിലെ താമസക്കാരനായ അഗസ്റ്റിന്റെ വീടും സ്ഥലവും ഫെഡറൽ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍.ഈ മാസം 29ന് വീട് ബാങ്കിന് വിട്ടു നല്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.1998-99 വർഷത്തിൽ ഭവന കാർഷിക വായ്പ്പകളായി 3.5 ലക്ഷം രൂപയാണ് എടുത്തത്.അത്  ഇപ്പോൾ 20 ലക്ഷം രൂപയായി തിരിച്ചടയ്ക്കണം. 1998-99 വർഷത്തിൽ ലോൺ എടുക്കുമ്പോൾ കാവിലുംപാറ ചൂരണിമലയിലെ 5 ഏക്കർ സ്ഥലത്തിലെ ആദായം കൊണ്ട് തന്നെ ലോൺ തിരിച്ചടക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു. എന്നാൽ കാട്ടുമൃഗങ്ങൾ ഇറങ്ങി കൃഷിനശിപ്പിച്ചതോടെയാണ് പ്രതിസന്ധികൾ ആരം...

Read More »

കുറ്റ്യാടി ദേവര്‍ കോവിലില്‍ പുലി ഇറങ്ങി

January 23rd, 2017

കുറ്റ്യാടി :ദേവർകോവിലിൽ പുലി ഇറങ്ങി.ഇത് ദേവര്‍ കോവിലിലും പരിസരങ്ങളിലുമുള്ള ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.പുഴയ്ക്ക് സമീപം തെങ്ങുള്ളതിൽ ഭാഗത്തെ പറമ്പിലും ഇടവഴിയിലുമായി പുലിയുടെ  കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.പോലീസും ഫോറസ്റ്റ് അധികൃതരും   സ്ഥലത്തെത്തി പരിശോധന ശക്തമാക്കി.

Read More »

കുറ്റ്യാടി ന്യൂസ്‌ എഡിറ്റര്‍ രാജേഷ്‌ എം.കെ.ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി

January 21st, 2017

ഇന്നലെ വാഹനാപകടത്തില്‍  മരണപെട്ട കുറ്റ്യാടി ന്യൂസ്‌ എഡിറ്റര്‍ രാജേഷ്‌ എം.കെ.ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി. കുറഞ്ഞ കാലയളവില്‍ തന്നെ കുറ്റ്യാടി ന്യൂസിനെ ജനകീയമാക്കുന്നതിലും കുറ്റ്യാടിയുടെ വാര്‍ത്ത മേഗലയെ സജ്ജീവമായൊരു മാധ്യമമാക്കുന്നന്നതിലും മുഖ്യ പങ്കു വഹിച്ചു.ശവസംസ്കാരം ഇന്നുച്ചയോടെ ബന്ധുക്കളുടെയും ,മാധ്യമ പ്രവര്‍ത്തകരുടെയും,പാര്‍ട്ടിക്കാരുടെയും സാന്നിധ്യത്തില്‍ വീട്ടു വളപ്പില്‍.

Read More »

കുറ്റ്യാടി ന്യൂസ്‌ എഡിറ്റര്‍ രാജേഷ്‌ എം.കെ വാഹനാപകടത്തില്‍ മരിച്ചു

January 20th, 2017

  കുറ്റ്യാടി:കുറ്റ്യാടി ന്യൂസ്‌.ഇന്‍ എഡിറ്റര്‍ രാജേഷ്‌ എം.കെ (28) വാഹനാപകടത്തില്‍ മരിച്ചു.ഇന്നലെ രാത്രി വീട്ടിലേക്ക്‌ പോകും വഴി രാജേഷ്‌ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തൊട്ടില്‍പാലം ദേവര്‍കോവില്‍ പൂക്കോട് സ്വദേശിയാണ്.

Read More »

ചുരമിറങ്ങി സുബൈര്‍ വന്നത് മരണകയത്തിലേക്ക്

January 11th, 2017

കുറ്റ്യാടി: കാലവര്‍ഷം വന്നാലും വരള്‍ച്ച വന്നാലും കുറ്റ്യാടിപുഴ എന്നും രൗദ്രഭാവത്തിലാണ്. പുഴയുടെ ആഴത്തെക്കുറിച്ചും ചതിക്കുഴികളെ കുറിച്ചും അറിയാത്തവരുടെ ജീവനുകളാണ് ഓരോ വര്‍ഷവും അപഹരിയ്ക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ആറ് യുവാക്കളുടെ ജീവന്‍ കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ കടന്തറപ്പുഴ അപഹരിച്ചു. ഞെട്ടലുമാറാതെ കുറ്റ്യാടി മേഖല വീര്‍പ്പടക്കലുകളും, തേങ്ങലുകളും അവസാനിക്കുന്നതിന് മുമ്പാണ് വയനാട് സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളുടെ ജീവന്‍ കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ മണ്ണൂര്‍ത്താഴപ്പുഴ അപഹരിച്ചത്. വെള്ളമുണ്ട ഹൈസ്‌ക...

Read More »

കുറ്റ്യാടി ആശുപത്രി ജീവനക്കാരിയുടെ ആത്മഹത്യ ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

December 31st, 2016

കുറ്റ്യാടി: കുറ്റ്യാടി സ്വകാര്യ ആശുപത്രി  ജീവനക്കാരിയായ പെണ്‍കുട്ടി ആത്മഹത്യ  ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സുഹൃത്ത് രംഗത്ത്.  കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളും ആശുപത്രി എക്സ്റേ ടെക്നീഷനുമായ ആതിര(19) കഴിഞ്ഞ മാസം 10നാണു ആത്മഹത്യ ചെയ്തത്. ആതിരയേയും സുഹൃത്തിനേയും രാത്രി പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ശേഷമായിരുന്നു ആതിര ജീവനൊടുക്കിയത്.  ഇതേ തുടര്‍ന്ന്‍ പോലീസിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് അപമര്യാദയായി പെരുമാറിയതാണ് പെണ്‍കുട്...

Read More »

ബാങ്ക് ജീവനക്കാരുടെ വിവേചനം; ബാങ്കിന് മുന്‍പില്‍ ഒറ്റയാള്‍ പോരാട്ടവുമായി അന്ത്രു

December 24th, 2016

കുറ്റ്യാടി:ബാങ്ക് സാധാരണക്കാരോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ച് കായക്കൊടി ഗ്രാമീൺ ബാങ്കിനു മുന്നിൽ ഒറ്റയാൾ സമരം നടന്നു. കായക്കൊടി സ്വദേശിയായ എ.പി അന്ത്രു വാണ് ബാങ്കിന് മുന്നിൽ സമരം നടത്തിയത്. 1000 രൂപയുടെ ചെക്ക് മാറിനൽകാതെയും മറ്റും  ബാങ്ക് ജീവനക്കാര്‍  സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ചാണ്  അന്ത്രു കഴിഞ്ഞ ദിവസം  രാവിലെ മുതല്‍ സമരം  ആരംഭിച്ചത്.  ഉച്ചയ്ക്ക് മുന്‍പ് സമരത്തിനു ഐക്യദാര്‍ഢ്യവുമായി  മുഴുവൻ രാഷ്ട്രിയ കക്ഷികളും  എത്തി.തുടര്‍ന്ന്‍  ബാങ്ക് മാനേജറോട് ചർച്ച നടത്തി. ബായ്ങ്കിന്റെ ഭാഗത്ത് നിന്നു...

Read More »