News Section: കൊയിലാണ്ടി

മുഖ്യമന്ത്രി ഇന്ന് വടകരയില്‍

March 29th, 2014

വടകര: യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച വടകരയിലെ ത്തും. വൈകുന്നേരം 5-ന് പേരാമ്പ്ര, 6-ന് നാദാപുരം, 6.45-ന് ഓര്‍ക്കാട്ടേരി, 7.30-ന് കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

Read More »

കനാല്‍ ചോര്‍ച്ച: നാട്ടുകാര്‍ ദുരിതത്തില്‍

March 27th, 2014

കൊയിലാണ്ടി: ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ ചോര്‍ച്ച കാരണം വിയ്യൂര്‍ വില്ലേജില്‍ പലവീട്ടുകാരും ദുരിതത്തിലായി. വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. കനാല്‍വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കക്കൂസ് ടാങ്കുകള്‍ നിറഞ്ഞുകവിയുകയും കിണര്‍വെള്ളം മലിനമാകുകയും ചെയ്തത് ആളുകള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കി. കഴിഞ്ഞവര്‍ഷം ജലസേചന വകുപ്പധികൃതര്‍ക്ക് പരാതി നല്കിയിരുന്നു. ഏതാനും ഉദ്ദ്യോഗസ്ഥര്‍ വന്ന് സ്ഥലത്തിന്റെ അളവെടുത്തു പോയതല്ലാതെ ഒന്നും നടന്നില്ല. കോവിലേരിത്താഴെ മുചുകുന്ന് റേഡരികിലും അത്യോട്ട്താഴെ പാടത്തിലും തോട്ടിലുമെല്ലാം വെള്ളം പാഴാ...

Read More »

ആം ആദ്മി പാര്‍ട്ടി ജനസഭ നടത്തും

March 27th, 2014

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി ഏപ്രില്‍ നാലിന് കൊയിലാണ്ടി മേഖലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ ജനസഭ നടത്തും. വടകര മണ്ഡലം സ്ഥാനാര്‍ഥി അലി അക്ബറിന്റെ വിജയത്തിനായി കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. വടകര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഫിറോസ് ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി അലി അക്ബര്‍, ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീധരന്‍ ചേലിയ അധ്യക്ഷത വഹിച്ചു.

Read More »

കുന്നത്തറയില്‍ പുതിയ വ്യവസായപാര്‍ക്കിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍

March 26th, 2014

  കൊയിലാണ്ടി: കുന്നത്തറ ടെക്‌സ്‌റ്റൈല്‍സ് കമ്പനി നിലനിന്ന സ്ഥലത്ത് സര്‍ക്കാര്‍ ഉടമസ്ഥയില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ പുതിയ വ്യവസായപാര്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. ഇതുസംബന്ധിച്ച് പ്രധാന കടമ്പയായിരുന്ന ഹൈക്കോടതിയിലെ കേസുകള്‍ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന വ്യവസായവകുപ്പ് ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കുന്നത്തറ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ സപ്തംബര്‍മാസം ഉത്തരവായിരുന്നു. എങ്കിലും തൊഴിലാളികള്‍ക്ക് കൂടി പ്രാതിനിധ്യമുണ്ടായിരുന്ന കുന്നത്തറ ഇന്‍വെസ്റ്റ്‌മെന്റ...

Read More »

ക്ഷേത്രോത്സവം തുടങ്ങി

March 24th, 2014

കൊയിലാണ്ടി: വെങ്ങളത്ത്കണ്ടി ഭഗവതിക്ഷേത്ര മഹോത്സവം കൊടിയേറി. മേപ്പാടില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി. ഉത്സവം മാര്‍ച്ച് 26-ന് സമാപിക്കും.

Read More »

ഉത്സവം കൊടിയേറി

March 24th, 2014

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം തുടങ്ങി. തന്ത്രി മേപ്പാടില്ലത്ത് ശങ്കരന്‍ നമ്പൂതിരിയും കൊല്ലം പിഷാരികാവ് മുന്‍ മേല്‍ശാന്തി എന്‍.പി. നാരായണന്‍ മൂസ്സതുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കുന്നത്. ഞായറാഴ്ച കൊടിയേറ്റം, ഗുരുതിതര്‍പ്പണം, തിറകള്‍, കനലാട്ടം എന്നിവ നടന്നു. തിങ്കളാഴ്ച ആഘോഷവരവ്, താലപ്പൊലി എഴുന്നള്ളത്ത്, ഭഗവതിതിറ, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാകും. uCap1കുറുവങ്ങാട് താഴത്തയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നു

Read More »

ജില്ലയുടെ നെല്ലറ കരുവോട്‌ ചിറയിലെ തോട്‌ നിര്‍മാണം പാതിവഴിയില്‍ നിലച്ചു

February 19th, 2014

മേപ്പയൂര്‍: മേപ്പയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജില്ലയുടെ നെല്ലറ എന്ന്‌ വിശേഷിപ്പിച്ചിരുന്ന കരുവോട്‌ ചിറയിലെ സമഗ്ര നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിന്‌ വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ ചിറയുടെ മധ്യഭാഗത്തുള്ള തോട്‌ നിര്‍മാണം പാതിവഴിയിലായിട്ട്‌ വര്‍ഷങ്ങളായി. പായലും പുല്ലും ചെളിയും നിറഞ്ഞ്‌ നെല്‍കൃഷി ചെയ്യുവാന്‍ കഴിയാത്തതിനാലാണ്‌ മധ്യഭാഗത്ത്‌ തോട്‌ നിര്‍മ്മാണം കൊണ്ടുവന്നത്‌. 15 വര്‍ഷത്തിലധികമായി മുവ്വായിരം ഏക്കറിലധികം വിസ്‌തൃതിയുള്ള കരുവോട്‌ ചിറയില്‍ കൃഷിയിറക്കുവാന്‍ കഴിയ...

Read More »

റോഡ് ഗതാഗതയോഗ്യമാക്കണം

February 18th, 2014

കൊയിലാണ്ടി: അണേല-ഐ.ടി.ഐ. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. നടേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം നഗരസഭാഅധ്യക്ഷ, സെക്രട്ടറി എന്നിവര്‍ക്ക് നല്കി.

Read More »