News Section: നാദാപുരം

സന്തോഷിന്റെ കണ്ണീരൊപ്പാന്‍ നാട് ഒരുമിക്കും; വീട് നിര്‍മാണത്തിന് സര്‍വകക്ഷി പിന്തുണതേടുമെന്ന് ഇ കെ വിജയന്‍ എംഎല്‍എ

July 12th, 2017

നാദാപുരം: നന്മയുടെ ഉറവവറ്റിയിട്ടില്ല. നാദാപുരം കുമ്മങ്കോട്ടേ സന്തോഷിന്റെയും കുടുംബത്തിന്റെയും ദുരിത കാഴ്ച നാദാപുരം ന്യൂസ് പങ്കുവച്ചതോടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായ സുമനസ്സുകള്‍ ഉണര്‍ന്നു. നാദാപുരംത്തിന്റെ ജാലകമാ. നാദാപുരം ന്യൂസ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടര്‍ പുറത്തു വിട്ട വാര്‍ത്തയും വീഡിയോയും 24 മണിക്കൂറുകള്‍ക്കകം ഒന്നേകാല്‍ ലക്ഷത്തോളം പേരില്‍ എത്തി. നാല്‍പ്പതിനായിരത്തില്‍പ്പരം പേര്‍ വാര്‍ത്തയോട് പ്രതികരിച്ചു. മണലാരണ്യങ്ങളില്‍ വിയര്‍പ്പൊയുക്കുന്ന പ്രവാസികള്‍ നാട്...

Read More »

നാദാപുരത്ത് വീടിന് തീപിടിച്ചു; അരലക്ഷം രൂപയുടെ നാശനഷ്ടം

July 11th, 2017

നാദാപുരം: പാലോറ പാലഞ്ചോലമലയ്ക്ക് സമീപം ഇരുനില വീടിന് തീപിടിച്ച് വന്‍ നാശം. കരിങ്ങാടീന്റെ വിട അസീസ്സിന്റെ വീട്ടിലാണ് തിങ്കളാഴ്ച്ച പകല്‍ 1.30 തോടെ തീപിടുത്തമുണ്ടായത്. ഇരുനില കോണ്‍ഗ്രീറ്റ് വീടിന്റെ മുകള്‍ ഭാഗത്താണ് തീ പടര്‍ന്ന് പിടിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. താഴത്തെ നിലയില്‍ വീട്ടുകാര്‍ ഉണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പരിഭ്രന്തരായ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി .തുടര്‍ന്ന് ചേലക്കാട് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്ത...

Read More »

രാഷ്ട്രീയ കൂട്ടായ്മ വേണം, സുമനസ്സുകള്‍ കനിയണം; നാദാപുരത്തെ സന്തോഷും ഭാര്യയും ദുരന്ത മുഖത്താണ്

July 10th, 2017

നാദാപുരം: മരണത്തില്‍ നിന്ന് കഷ്ടിച്ച് തിരിച്ചുവന്നെങ്കിലും ഒരു വലിയ ദുരന്ത മുഖത്താണ് നാദാപുരത്തെ സന്തോഷും കുടുംബവും. നിരവധി മാതൃകകള്‍ തീര്‍ത്ത നാദാപുരത്തെ സര്‍വകക്ഷി രാഷ്ട്രീയ കൂട്ടായ്മ ഉണരണം, സുമനസ്സുകള്‍ കനിയണം ഇവരുടെ ജീവിതം തിരിച്ചു പിടിക്കാന്‍. കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശിയാണ് സന്തോഷ്. 12 വര്‍ഷം മുമ്പാണ് ഭാര്യ വീടായ നാദാപുരം കുമ്മങ്കോട് എത്തുന്നത്. മെക്കാനിക്കായി ജോലി ചെയ്ത് നല്ല രീതിയില്‍ ജീവിച്ചിരുന്നു സന്തോഷ്. എന്നാല്‍ ഇന്ന് അനുഭവിക്കാത്ത ദുരിതങ്ങളില്ല. ഏക ആശ്വാസം കരുത്തായി ഭാര്യ ശോഭ ഉണ്ട് എന്നത് മാത്രമ...

Read More »

ചേലക്കാട് പൂശാരിമുക്കില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

July 10th, 2017

നാദാപുരം: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച പകല്‍ 11മണി ഓടെയാണ് ചേലക്കാട് പൂശാരിമുക്കില്‍ ബസും ബൈക്കൂം കൂട്ടിയിടിച്ച് അപകടമുണ്ടായത്. കെ എല്‍ 18 പി 9779 ബുള്ളറ്റാണ് അപകടത്തില്‍പ്പെട്ടത്. പെരുവങ്കര സ്വദേശി ഇബ്രാഹിമിനാണ് പരിക്കേറ്റത്.  ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചു. മൂന്ന്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇന്നോവ കാറിനെ വെട്ടിക്കുന്നതിനിടെയാണ് ബസ്സ്‌ ബൈക്കിനെ ഇടിച്ചത്.

Read More »

അടയാളം എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവ സൗഹൃദ ഗാനസന്ധ്യയും സംഘടിപ്പിച്ചു

July 10th, 2017

എ.കെ. പീതാംബരന്റെ 'തളരുന്നോ നവോത്ഥാനം?' എന്ന പുസ്തകത്ത്തിന്റെ പ്രകാശനം കല്ലാച്ചിയിൽ കെ.ഇ.എൻ.കുഞ്ഞമ്മദ്  രാജേന്ദ്രൻ എടത്തുംകരയ്ക്ക് നല്കി നിർവ്വഹിക്കുന്നു.   നാദാപുരം: മതേതര മനസ്സുകളുടെ സാംസ്കാരിക വേദിയായി കല്ലാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ നേതൃത്വത്തില്‍  കല്ലാച്ചിയിൽ എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവ സൗഹൃദ ഗാനസന്ധ്യയും സംഘടിപ്പിച്ചു . സജീവന്‍ മൊകേരിയുടെ നേതൃത്വത്തില്‍ നടന്ന എഴുത്തുപുരയിൽ നാദാപുരം മേഖലയിലെ സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി .സുമേഷ് കല്ലാച്ചി അധ...

Read More »

ഓര്‍ക്കാട്ടെരിയില്‍ യുവാവിനെ കാണാതായതായി പരാതി

July 8th, 2017

ഓര്‍ക്കാട്ടേരി: . ഒാര്‍ക്കാട്ടെരി കിഴക്കേ തട്ടാറത്ത് ശശിധര​ന്‍റെ മകന്‍ പ്രിയേഷിനെയാണ് കാണാതായതായി ബന്ധുക്കള്‍ എടച്ചേരി പൊലീസില്‍ പരാതി നല്‍കിയത്.  2016 ഡിസംബര്‍ 21ന് രാവിലെ ഓര്‍ക്കാട്ടേരിയിലെ വീട്ടില്‍നിന്നിറങ്ങിയ പ്രിയേഷ് പിന്നീട് തിരിച്ചെത്തിയിട്ടില്ല. 34 വയസ്സുണ്ട്.155 സെ.മീ. ഉയരവും വെളുത്ത നിറവും ഒത്തതടിയുമുണ്ട്. വീട്ടില്‍നിന്ന് പോകുമ്പോള്‍ നീല കള്ളിഷര്‍ട്ടും കറുത്ത പാന്‍റ്സുമാണ് ധരിച്ചിരുന്നത്. ഇടതുകൈമുട്ടില്‍ ശസ്ത്രക്രിയയുടെ പാടുണ്ട്. ചെറിയ രീതിയിലുള്ള മാനസികാസ്വാസ്ഥ്യമുള്ള ആളാണ്‌ പ്രിയേഷ്. എന്തെങ്കിലും വി...

Read More »

നാദാപുരത്ത് സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷം

July 8th, 2017

നാദാപുരം: നാദാപുരം സ്റ്റാന്‍ഡിലേക്കുള്ള ബസ്സുകളുടെ പ്രവേശനം ദുസ്സഹമാവുന്നു. സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്ത് സ്വകാര്യ വാഹനങ്ങളുടെ അനധികൃതമായ പാര്‍ക്കിംഗ് മൂലമാണ് ബസ്സുകാരും വഴിയാത്രക്കാരും ഒരേപോലെ പ്രയാസം അനുഭവിക്കുന്നത്. തലശ്ശേരി ഭാഗത്തുനിന്ന് സ്റ്റാന്‍ഡിലേക്ക് വരുന്ന ബസ്സുകള്‍ കയറുന്നിടത്താണ് തോന്നിയ നിലയില്‍ സ്വകാര്യ വാഹനങ്ങള്‍ നിര്ത്തിയിടുന്നത്. കാറുകളും ജീപ്പുകളും ഇരുചക്രവാഹനങ്ങളും കൃത്യതയില്ലാതെ  തലങ്ങും വിലങ്ങും ഇവിടങ്ങളില്‍ നിര്‍ത്തിയിടുന്നത് ഏറെ നേരം നീളുന്ന ഗതാഗതക്കുരുക്കിനും കാരണമാവുന്നു. ...

Read More »

നാദാപുരത്ത് വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളേറുന്നു; വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്

July 8th, 2017

നാദാപുരം: പ്രദേശത്ത് വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ പതിവാകുന്നു. രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പുളിയാവ് കോളേജ് പരിസരത്തും വളയം ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്തുമാണ് സംഘര്‍ഷം ഉടലെടുത്തത്. വടകര കുട്ടോത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഗോകുലത്തില്‍ സ്മൃതിന്‍ (21), ഉമ്മത്തൂര്‍ എസ് ഐ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ എം എസ് എഫ് പ്രവര്‍ത്തകന്‍ മാമുണ്ടേരി ഇര്‍ഫാന്‍ (17) എന്നിവരെയാണ് നാദാപുരം ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വളയം ഗവ:ഹയര്‍സെ...

Read More »

വളയത്ത് ഭര്‍ത്താവിനെ കാണാനില്ലെന്ന് യുവതിയുടെ പരാതി

July 7th, 2017

നാദാപുരം: ഒരാഴ്ചയായി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍. വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വളയം തീക്കുനിയിലെ ചപ്പാരച്ചാംകണ്ടി മഹേഷ്‌ (38) നെയാണ് കാണാതായത്. പരേതനായ ചെക്കായിയുടെ മകനാണ് മഹേഷ്‌. മഹേഷിന്റെ ഭാര്യയും പാനൂര്‍ സ്വദേശിനിയുമായ ഷൈജയാണ് പരാതിക്കാരി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ്‌ മഹേഷിനെ കാണാതായത്. ഒരു വര്ഷം മുന്‍പാണ് ഇവരുടെ വിവാഹം. കുട്ടികളില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി വളയം എസ് ഐ പറഞ്ഞു.

Read More »

സാംസ്കാരിക ഇടപെടലുകളുമായി ‘അടയാളം’; എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവസൗഹൃദ ഗാനസന്ധ്യയും ഞായറാഴ്ച കല്ലാച്ചിയില്‍

July 7th, 2017

നാദാപുരം: വര്‍ഗ്ഗീയതയ്ക്കെതിരെയും മതേതരത്വത്തിന് വേണ്ടി ഉള്ളതുമായ ഇടപെടലുകള്‍ ഒരു സംഘര്‍ഷത്തിനു ശേഷം മാത്രം നടത്തുന്ന കെട്ടുകാഴ്ചയല്ലെന്നും തുടര്‍ച്ചയായ ഒരു സാംസ്കാരിക ഇടപെടലാണെന്നുമുള്ള തിരിച്ചറിവിലാണ് കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ പ്രവര്‍ത്തകര്‍. മതേതര മനസ്സുകളുടെ സാംസ്കാരിക വേദിയായി പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പത് ഞായറാഴ്ച കല്ലാച്ചിയില്‍ എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവ സൗഹൃദ ഗാനസന്ധ്യയും സംഘടിപ്പിക്കുന്നു. സജീവന്‍ മൊകേരിയുടെ നേതൃത്വത്തില്‍ നട...

Read More »