News Section: പാറക്കടവ്

വിസ്മയം തീർത്ത് പാറക്കടവ് ജി എം യു പി സ്കൂൾ വിദ്യാർത്ഥികൾ

February 9th, 2019

  നാദാപുരം: കരവിരുതിന്റെ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. പഠനോത്സവം മാതൃകയായി.പാറക്കടവ് ജി എം യു പി സ്കൂൾ പഠനോൽസവവും വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച സോപ്പ് , കാരിബാഗ്, അഗർബത്തി ,എന്നിവയുടെ പ്രദർശനവും, സ്കൂൾ ശാസ്ത്രമേള എക്സിബിഷനും ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസി: ലത്തീഫ് പെട്ടീൻറവിട, വിദ്യാഭ്യാസ വികസന കമ്മറ്റി കൺവീനർ അബ്ദുറഹ്മാൻ പഴയങ്ങാടി, പ്രധാന അധ്യാപിക രാജിക ടീച്ചർ, വൽസൻ, ഗിരിജ ടീച്ചർ എന്നിവർ സംസാരിച്ചു .

Read More »

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ജൈവ കൃഷിയിലേക്ക്

February 8th, 2019

നാദാപുരം: ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കും ചെക്യാട് കൃഷിഭവനും സംയുക്തമായി നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടല്‍ ചെക്യാട് കൃഷി ഓഫീസര്‍ വി.എസ്.മുഹമ്മദ് ഫാസില്‍ നിര്‍വ്വഹിച്ചു. ബാങ്ക് ഡയറക്ടര്‍ പി.സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കെ.ഷാനിഷ് കുമാര്‍, ഒ.കെ.നാണു, കെ.കുമാരന്‍, പി.സുരേഷ്, എം.ശ്രീജിത്ത്, പി.കെ.ഷാനി എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് പഴനിസ്വാമി പങ്കെടുത്തു.

Read More »

പാറക്കടവിൽ ഇന്നോവ കാർ പുഴയിലേക്ക് മറിഞ്ഞു ; യാത്രക്കാരെ യുവാവ് സാഹസികമായി രക്ഷപെടുത്തി

January 14th, 2019

  പാറക്കടവ് : വേവത്തേക്ക് ഇന്നോവ കാറിൽ സഞ്ചരിക്കവേ പാറക്കടവ് ജുമുഅത്ത് പള്ളി പുഴയിലേക്ക് മറിഞ്ഞ് യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു. ചെറുമോത്തെ റിസ്വാനും സുഹൃത്തും പുഴക്ക് സമീപത്തോടെയുള്ള റോഡിലൂടെ ബന്ധു വീട്ടിലേക്ക് കാറിൽ സഞ്ചരിക്കവേ അപകടത്തിൽപെടുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ വേവം സ്വദേശി ടി ഷഹീർ ആഴമേറിയ പുഴയിലേക്ക് തെറിച്ച് വീണ ഇനോവ കാറിലെ യുവാവിനെ സാഹസികമായി രക്ഷപെടുത്തി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഫോട്ടോ: പാറക്കടവ് ജുമുഅത്ത് പള്ളി പുഴയിലേക്ക് മറിഞ്ഞ ഇനോവ കാർ

Read More »

അത്രിങ്കല്‍ ബഷീറിന് സ്വീകരണം നല്‍കി

January 10th, 2019

നാദാപുരം : യു എ ഇ ലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട അത്രിങ്കല്‍ ബശീറിന് മുടവന്തേരിയിലെ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്‍കി. ഡി സി സി ജനറല്‍ സെക്രട്ടറി മോഹനന്‍ പാറക്കടവ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. തുണ്ടിയില്‍ മൂസ്സ ഹാജി അധ്യക്ഷനായി. അഡ്വ. വി. അലി,യു കെ. വിനോദ് കുമാര്‍, ജാതിയില്‍ മോഹനന്‍ മാസ്റ്റര്‍, കെ. അന്‍വര്‍, കെ. ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »

വിലങ്ങാട് വീണ്ടും കാട്ടാനയിറങ്ങി ; വനം വകുപ്പിന്റെ നടപടികൾ ഫലപ്രദമാകുന്നില്ലെന്ന്‌ ആക്ഷേപം

January 9th, 2019

  വിലങ്ങാട്: പാനോത്ത് വീണ്ടും കാട്ടാനയിറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. മഞ്ചക പള്ളി ബിനോയ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാന വിളകൾ നശിപ്പിച്ചത്‌. തുടര്‍ച്ചായായി ഉണ്ടാവുന്ന കാട്ടാനശല്യം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും വനം വകുപ്പിന്റെ നടപടികൾ ഫലപ്രദമാകുന്നില്ലെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ആന കൃഷിയിടത്തിൽ ഇറങ്ങി മുപ്പതോളം വാഴകൾ നശിപ്പിച്ചത്. കണ്ണൂർ ജില്ലയിലെ കണ്ണവം, വയനാട് വനമേഖലകളിൽ നിന്നാണ് ആന ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നത്. ഒന്നര മാ...

Read More »

പാനൂർ കൊളവല്ലൂരിൽ വൻ ബോംബ് വേട്ട; കണ്ടെത്തിയത് 13 നാടൻ ബോംബുകൾ

January 7th, 2019

പാനൂര്‍ : പാനൂരിനടുത്ത് കൊളവല്ലൂരിൽ വൻ ബോംബ് വേട്ട. 13 നാടൻ ബോംബുകളാണ് പിടികൂടിയത്. കൊളവല്ലൂർ എസ്.ഐ ബി. രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കൽ ക്വാറി ഭാഗത്തു നിന്നും ബോംബുകൾ കണ്ടെത്തിയത്. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ അടുത്തിടെ നിർമ്മിച്ചതാണെന്നാണ് സൂചന. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാറ്റി. അഡീ എസ് ഐ രാജൻ, ഡോംഗ് സ്ക്വാഡ് എസ്.ഐ ഫ്രാൻസിസ്, ഗിരീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Read More »

പാറക്കടവ് -ഉമ്മത്തൂര്‍- മുണ്ടത്തോട് പാലം റോഡിനായി മന്ത്രിയെ നേരില്‍ കാണാനെത്തി അഹമ്മദ് പുന്നക്കല്‍

December 29th, 2018

നാദാപുരം: പാറക്കടവ് -ഉമ്മത്തൂര്‍- മുണ്ടത്തോട് പാലം റോഡ് അടിയന്തിരമായി പരിഷ്‌കരണ പ്രവൃത്തി നടത്തണമെന്നും ജില്ലാ റോഡായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മന്ത്രി ജി സുധാകരന് ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കലിന് നിവേദനം സമര്‍പ്പിച്ചു . കണ്ണൂര്‍ -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡില്‍ സമീപ കാലത്തൊന്നും കാര്യമായ പരിഷ്‌കരണ പ്രവര്‍ത്തികള്‍ നടന്നിട്ടില്ല. കണ്ണൂര്‍ എയര്‍പോര്‍ട്ട് , ചെക്യാട് ബിഎസ്എഫ് കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴിയാണ് റോഡ് . ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഉമ്മത...

Read More »

നാട് കടത്തിയ കൃഷ്ണദാസ് കേരളത്തിൽ; ആശങ്കയുമായി ജിഷ്ണു പ്രണോയിയുടെ അമ്മ

December 14th, 2018

    നാദാപുരം:  കേരളത്തിൽ ഏറെ കോളിക്കം സഷ്ടിച്ച ജിഷ്ണു പ്രണോയ് കേസിൽ പ്രതിയായ പാമ്പാടി നെഹ്റു കോളജ് ഉടമ കൃഷ്ണ പ്രസാദിന്  അനുകൂലമായി സുപ്രിം കോടതി വിധിയിൽ കുടുംബം ആശങ്കയിൽ.  കേരളത്തിൽ പ്രവേശിക്കാൻ കേസിൽ അനുമതി ലഭിക്കുന്നതോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുമെന്ന് ഭയപ്പെടുന്നതായി ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. പ്രതിചേർക്കപ്പെട്ടതിനാൽ ഒന്നര വർഷമായി കോടതി ഇയാൾക്ക് കേരളത്തിൽ പ്രവേശന അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. ഈ വിലക്കാണ്  ഇന്നലെ സുപ്രിം കോടതി നീക്കിയത്. ഭരണ ,സാമ്പത്തിക സ്വാധീനമുള്ള പ്രതികൾ ക...

Read More »

മരുതോങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അരകോടി ചിലവിൽ സ്വന്തം കെട്ടിടമായി

December 1st, 2018

  നാദാപുരം:മരുതോങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അരകോടി ചിലവിൽ സ്വന്തം കെട്ടിടമായി.എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപ ചെലവഴിച്ച് മരുതോങ്കര പ്രാഥമികരോഗ്യ കേ ന്ദ്രത്തിന് നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഇ.കെ. വിജയൻ എം.എൽ.എ.നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സജിത്ത്,വൈ. പ്രസിഡന്റ് സി.പി ബാബുരാജ്,വാർഡ് അംഗളായ കെ.ടി മുരളി ബിബിപാറക്കൽ, ടി.പി അശോകൻ ത്രേസ്യമ്മ മാത്യൂ, അബ്ദുൾ ലത്തീഫ് ,മെഡിക്കൽ ഓഫീസർ ഇ.വി ആനന്ദ്ടി.കെ.നാണു കെ.കെ.മോ ഹ ൻദാസ്, മത്...

Read More »

കേരോദയ വെളിച്ചെണ്ണയ്ക്ക് പാറക്കടവില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു

November 15th, 2018

  നാദാപുരം: വടകര താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉത്പന്നമായ കേരോദയ വെളിച്ചെണ്ണയുടെ ഔട്ട്‌ലറ്റ് ചെക്യാട് സര്‍വ്വീസ് സഹകണ ബേങ്കിന്റെ പാറക്കടവുള്ള നീതി സ്റ്റോറില്‍ ആരംഭിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എച്ച്.സഫിയ ഉദ്ഘാടനം നിര്‍വഹിച്ചു. സെസൈറ്റി മാര്‍ക്കറ്റിംഗ് പ്രസിഡണ്ട് കെ.ബാബു അദ്ധ്യക്ഷലനായി. സെക്രട്ടറി കെ.ഷാനിഷ് സ്വാഗതം പറഞ്ഞു. പി.സുരേന്ദ്രന്‍,ഇ.ദാസന്‍,സ.കെ മൊയ്തു,കെ.രമേശന്‍  

Read More »