News Section: മൊകേരി

സാന്ത്വനം നിധി ചികിസാ ധനസഹായ ഫണ്ടിലേക്ക്‌

November 24th, 2017

കുറ്റിയാടി: സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെയും നിരാലംബരേയും സഹായിക്കാനായി കായക്കൊടി കെ.പി.ഇ.എസ്‌ ഹയര്‍ സെക്കണ്ടറിയിലെ സ്‌കൂളിലെ സ്‌കൗട്ട്‌ ആന്റ്‌ഗൈഡ്‌ വിദ്യാത്ഥികള്‍ സമാഹരിച്ച സാന്ത്വനം നിധി ചികിസാ ധനസഹായ ഫണ്ടിലേക്ക്‌ കൈമാറി. പ്രിന്‍സിപ്പാള്‍ അബുബക്കര്‍ ചികിസാ ധനസഹായ ഫണ്ട്‌ കൈമാറി. സിതാര ആര്‍.സി, മുഹമ്മദ്‌ സബാദ്‌, ടി.കെ.ഷാമി രാജ്‌, ആദിത്യ, എന്നിവര്‍ പങ്കുചേര്‍ന്നു.

Read More »

റാബിയയ്ക്ക് ഇനി ഇംഗ്ലീഷ് ചിറകുകള്‍

July 6th, 2017

  നാദാപുരം: സാക്ഷരത പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കെ.വി റാബിയയുടെ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന ആത്മകഥ 'ഡ്രീംസ്‌ ഹാവ് വിങ്ങ്സ്' എന്ന പേരില്‍ ഇംഗ്ലീഷില്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. കഴുത്തിനു താഴെ തളര്‍ന്നിട്ടും മാറാരോഗങ്ങളുടെ പിടിയിലമര്‍ന്നിട്ടും ഉറച്ച ദൈവവിശ്വാസത്തിന്റെ ആത്മബലവുമായാണ് റാബിയ ഉയരങ്ങള്‍ കീഴടക്കുന്നത്. മനക്കരുത്തില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുകയായിരുന്നു. സാമൂഹിക സേവനത്തിലടക്കം മുഴുകി അന്താരാഷ്ട്ര തലത്തില്‍പോലും അംഗീകാരങ്ങള്‍ നേടിയ ജീവിതാനുഭവങ്ങള...

Read More »

മൊകേരി കോളേജ് വികസനം;യുണിയന്‍ ഭാരവാഹികള്‍ വിദ്യാഭ്യാസമന്ത്രിയെ കണ്ടു.

August 10th, 2016

മൊകേരി:മൊകേരി കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ കോളേജ് യൂണിയൻ ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎ യുമായ കെ കെ ലതികയ്ക്കുമൊപ്പമാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന് തിരുവനന്തപുരത്ത് വച്ച് നിവേദനം നൽകിയത്.

Read More »

ആര്‍എംപി സിപിഐയിലേക്കെന്ന്‍ സൂചന

August 5th, 2016

കോഴിക്കോട്: സിപിഎമ്മിന്‍റെ കണ്ണിലെ കരടായ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) സിപിഐയില്‍ ലയിക്കാനൊരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തി. ആര്‍എംപിയുടെയും സിപിഐയുടെയും സംസ്ഥാന നേതാക്കള്‍ തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച നടന്ന കാര്യം ആര്‍എംപി നേതാക്കള്‍ സമ്മതിക്കുന്നുണ്ടെങ്കിലും, ലയനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീക്കാന്‍ തയാറാകുന്നില്ല. ലയനം അജന്‍ഡയിലില്ലെന്നും, സഹകരണമാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.സിപിഎം പൂര്‍ണമായി വലതുപക്ഷ നിലപാ...

Read More »

ഊട്ടു പുരയില്‍ അനുവിനായി ഭക്ഷണം വിളമ്പുന്നു

August 4th, 2016

കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്നും വടകരയ്ക്ക് പോകുമ്പോള്‍ നരിക്കൂട്ടും ചാല്‍ എന്ന ഒരു സ്ഥലമുണ്ട് അവിടെ സംസ്ഥാന പാതയ്ക്കരികില്‍ ഊട്ടുപുര എന്ന ഭക്ഷണശാലകാണാം.രുചികരമായ നാടന്‍ വിഭവങ്ങളാണ് ഇവിടെ ലഭിക്കുക.എന്നാല്‍ അഗസ്റ്റ് 6 ശനിയാഴ്ച്ച ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒരു ജന്മസുകൃതത്തിന്‍റെ ഇരട്ടി സ്വാദാ ആണ്.മറ്റൊന്നുമല്ല ഈ ദിവസത്തെ വരുമാനവും കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനു സുഭാഷിന്‍റെ ചികിത്സാ സഹായ നിധിയിലേക്ക് നല്‍കുകയാണ് നരികൂട്ടും ചാല്‍ ഊട്ടുപുര ഹോട്ടല്‍.സന്നദ്ധ സേ...

Read More »

സുജിത് ലാലിന്‍റെ മരണം; പ്രതികളെ അറസ്റ്റ്‌ ചെയ്യാത്തത് ഉന്നത ഇടപെടലിനെ തുടര്‍ന്ന്;ബി.ജെ.പി

December 3rd, 2015

കുറ്റ്യാടി :  കായക്കൊടി  ചങ്ങരംകണ്ടി സുജിത് ലാലി(19)ന്‍റെ  മരണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തത് ഉന്നത ഇടപെട ലിനെ തുടര്‍ന്നാണെന്ന്  ബിജെ.പി.ആരോപിച്ചു.ലോക്കല്‍ പോലീസിന് അന്വേഷണത്തില്‍ തുമ്പൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു.  എന്നാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അറെസ്റ്റ്‌ ചെയ്യാത്തതിനെ തുടര്‍ന്ന് പ്രക്ഷോപത്തിനിറങ്ങാന്‍ തീരുമാനിച്ചതായി  ബി.ജെ.പി.നേതാക്കള്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി ക്രൈംബ...

Read More »

നാദാപുരം ഇനി സി സി ടിവി നിരീക്ഷണത്തില്‍

November 30th, 2015

നാദാപുരം : നാദാപുരത്ത്   സി.സി.ടി.വി.ക്യാമറ സ്ഥാപിച്ചു.   നാദാപുരം ടൗണിന്‍റെ മുഴുവന്‍ ഭാഗങ്ങളും കാണാവുന്ന തരത്തില്‍ വ്യക്തതയുള്ളതും നിലവാരം കൂടിയതുമായ ക്യാമറയാണ്  സ്ഥാപിച്ചത്. ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് ക്യാമറ സ്ഥാപിച്ചത്.   സ്റ്റേഷന്‍ വളപ്പിലെ പോലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് നാദാപുരം ടൗണ്‍ മുഴുവന്‍ നിരീക്ഷിക്കാന്‍കഴിയും.    രണ്ടാം ഘട്ടമായി പയന്തേങ്ങ് മുതല്‍ തൂണേരി ഭാഗം വരെ ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. അതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എ...

Read More »

കക്കട്ടില്‍ ദമ്പതിമാര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

November 30th, 2015

കക്കട്ടില്‍: ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടോളി കുണ്ടുകടവില്‍ ചന്ദ്രന്‍ (55) റീജ (42) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ്‌ കണ്ടക്ടര്‍ ആണ് ചന്ദ്രന്‍. മരണ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More »

കുറ്റ്യാടി അക്രമം; ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

November 26th, 2015

കുറ്റ്യാടി: എസ്.ഡി.പി.ഐ നേതാവ് ചെറിയകുമ്പളത്തെ രയരോത്ത് മീത്തല്‍ നിസാറിനെ കൊലപ്പെടുത്താന് ശ്രിച്ച സംഭവത്തില്‍ ഒരു  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍.ചേലക്കാട്ടെ തറമ്മല്‍ അഖിലിനെയാണ് (21) കുറ്റ്യാടി സി.ഐ കുഞ്ഞിമൊയ്തീന്‍കുട്ടി അറസ്റ്റ് ചെയ്തത്.  അക്രമം നടത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട അഖില്‍ ബന്ധുവീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ബോബെറിഞ്ഞതായും ഇതിന്‍റെ ചീളുകള്‍ അഖിലിന്‍റെ പുറത്തും കാലിലും തുളഞ്ഞു കയറി പരുക്കേറ്റതായും പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ നടത്താതെ വീടുക...

Read More »

ചെറുവണ്ണൂരിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയാതെ യു.ഡി.എഫ്

November 13th, 2015

പേരാമ്പ്ര: തെരഞ്ഞെടുപ്പില്‍ ചെറുവണ്ണൂരിലെ കനത്ത തോല്‍വി യു.ഡി.എഫിന് പ്രതീക്ഷിക്കാതെ കിട്ടിയ തിരിച്ചടിയായി.പേരാമ്പ്ര ബ്ളോക് പരിധിയിലെ പഞ്ചായത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ച യു.ഡി.എഫ് സംവിധാനമാണ് ചെറുവണ്ണൂരിലേത്. ഇവടെ ഐക്യമുന്നണിക്ക് ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിനുപോലും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വര്‍ധിച്ച ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. കഴിഞ്ഞതവണ പ്രസിഡന്‍റ്പദം അലങ്കരിച്ച നളിനി നല്ലൂരിന്‍െറയും ശ്രീലേഖ പയ്യത്തിന്‍െറയും നേതൃത്വത്തിലുള്ള സ്ഥാനാര്‍ഥിനിരയെതന്നെ പഞ്ചായത്ത് ഭരണം ...

Read More »