News Section: വടകര

മോഷണക്കേസില്‍ 18 വര്‍ഷം കഠിനതടവ്‌

March 20th, 2014

വടകര: എടച്ചേരി പോലീസ് ചാര്‍ജ് ചെയ്ത മോഷണക്കേസിലെ പ്രതി പയ്യോളി പെരുമാള്‍പുരം കോളനിയിലെ ഷില്‍ജേഷിന് (30) വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം. ഷുഹൈബ് 18 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും വിധിച്ചു. ബസ്സില്‍നിന്നും മറ്റും ഭാര്യയുടെ സഹായത്തോടെയാണ് സ്വര്‍ണാഭരണങ്ങളും പണവും മോഷണം നടത്തിയിരുന്നത്. മോഷണവസ്തുക്കള്‍ ഭാര്യാസഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വില്പന നടത്തുകയായിരുന്നു. ഒമ്പത് മോഷണക്കേസുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്.

Read More »

വടകരയില്‍ എ.എ.പി സ്ഥാര്‍ത്ഥി അലി അക്ബര്‍

March 20th, 2014

വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്തിയും. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അലി അക്ബറാണ് കടത്താട്ടെ കളരിയില്‍ മത്സരത്തിനായി കച്ച മുറുക്കുന്നത്. കോഴിക്കോട് മലാപ്പറമ്പുകാരനായ അലി അക്ബര്‍ മാമലകള്‍ക്കപ്പുറത്ത്, മുഖ മുദ്ര, പൊന്നുച്ചാമി, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. ഡല്‍ഹിയില്‍ ചരിത്രം സൃഷ്ടിച്ച ആം ആദ്മിയെ കടത്തനാട്ടുകാര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Read More »

പരിശോധനയില്‍ ബ്രൗണ്‍ഷുഗര്‍ യൂറിയയായി; പ്രതികളെ വെറുതെ വിട്ടു

February 25th, 2014

വടകര: പിടിച്ചെടുത്ത ബ്രൗണ്‍ഷുഗര്‍ രാസപരിശോധനക്ക് അയച്ചപ്പോള്‍ യൂറിയയയാണെന്ന് പരിശോധനാഫലം. കേസിലെ പ്രതികളായ നാല് യുവാക്കളെ കോടതി വെറുതെ വിട്ടു. 2012 ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ഗൂഡല്ലൂര്‍ സ്വദേശികളായ ജോണ്‍ കെന്നഡി (25), വിനോദ് (43), പ്രഭാകരന്‍ (25), വയനാട് തോല്‍പ്പെട്ടി സ്വദേശി ബഷീര്‍ (36) എന്നിവരെ മേപ്പാടി പൊലീസ് 450 ഗ്രാം ബ്രൗണ്‍ഷുഗര്‍ സഹിതം പിടികൂടിയെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. രാസപരിശോധനയില്‍ പിടിച്ചെടുത്ത വസ്തു ബ്രൗണ്‍ഷുഗറോ ...

Read More »

‘മതേതര ഇന്ത്യയ്ക്ക് ഫാസിസത്തോട് പൊരുതുക

February 20th, 2014

    വടകര: 'മതേതര ഇന്ത്യയ്ക്ക് ഫാസിസത്തോട് പൊരുതുക' എന്ന മുദ്രാവാക്യവുമായി മുസ്‌ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് അസംബ്ലി 22-ന് നടക്കും. മൂന്നുമണിമുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ അപ്പോളോ ഗ്രൗണ്ടിലാണ് പരിപാടി. (more…)

Read More »

അപകടം വിളിച്ചോതി അശാസ്ത്രീയ മതിലുകള്‍

February 20th, 2014

വടകര: അശാസ്ത്രീയമായ മതില്‍ നിര്‍മാണം അപകട ഭീഷണി ഉയര്‍ത്തുന്നു. മതിയായ ഉറപ്പില്ലാതെയും തീരപ്രദേശങ്ങളിലെ പൂഴിമണലില്‍ ആഴത്തില്‍ അസ്ഥിവാരമിടാതെയും സിമന്റ് തേക്കാതെയും നിര്‍മിക്കുന്ന മതിലുകളാണ് അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം അഴീക്കല്‍ പുത്തന്‍ പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും എട്ടു വയസ്സുകാരനായ മകന്‍ മുഹമ്മദ് സിയാന്‍ അപകടത്തില്‍പ്പെട്ടത് ഇത്തരത്തിലുള്ള മതില്‍ തകര്‍ന്നാണ്. രണ്ട് മീറ്റര്‍ ഉയരമുള്ള ഈ മതില്‍ നിര്‍മിച്ചത് സിമന്റ് കട്ടകള്‍ കുത്തനെ വെച്ചാണ്. സമീപത്തെ മറ്റ് മതിലുകളും അപകടാവസ്ഥയിലായിലാണെന്ന് നാട്...

Read More »

സ്‌കൂള്‍ പരിസരത്തെ മതിലിടിഞ്ഞ് എട്ടുവയസ്സുകാരന്‍ മരിച്ചു

February 20th, 2014

വടകര: സ്‌കൂള്‍ പരിസരത്തെ വീട്ടു മതിലിടിഞ്ഞ് വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. പുറങ്കര അഴീക്കല്‍ പുത്തന്‍പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും മകന്‍ മുഹമ്മദ് സിയാന്‍ (എട്ട് ) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് പുറങ്കര ജെബി സ്‌കൂളിന് സമീപത്തെ വഴിയില്‍ കൂട്ടുകാരോടത്ത് കളിക്കുന്നതിനിടെയാണ് സിയാന്റെ ദേഹത്ത് സിമന്റ് കട്ടകള്‍ കൊണ്ട് നിര്‍മിച്ച മതില്‍ വീണത്. പരിക്കേറ്റ സിയാനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിച്ചു. കളിക്കുന്നതിനിടയില്‍ മതിലിനോട് ചേര്‍ന്ന് ...

Read More »

പൊളിക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

February 19th, 2014

വടകര: ആശങ്കയുടെയും ഉദ്യേഗത്തിന്റെയും ദിവസമായിരുന്നു ബുധാഴ്ച പുറങ്കര കടലോരത്ത്ി. പതിവ് പോലത്തെ ഒരു ദിവസം പകല്‍ 11. 25 ഓടെ കണ്ണീരിലായി. ശ്രീകൃഷ്ണക്ഷേത്രത്തിടുത്ത് നാല് മുറികളുള്ള ഒറ്റനില കെട്ടിടം തകര്‍ന്ന് നാലുപേര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത പരന്നതോടെയായിരുന്നു ഇത്. ഏതാും  നിമിഷങ്ങള്‍ക്കകം ഒരാള്‍ മരിച്ചതായും വിവരം ലഭിച്ചു. അപകടത്തില്‍പ്പെട്ട വാസും വിജയും മഹമൂദും സീറും ിമിഷങ്ങള്‍ക്ക് മുമ്പ് കുശലം പറഞ്ഞ അയല്‍വാസികള്‍ മുതല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ിന്ന് ജങ്ങള്‍ പുറങ്കരയിലെത്തി. തകര്‍ന്ന് വീണ സ്ളാബിടിയില്‍...

Read More »

സ്‌കൂട്ടറില്‍ രണ്ടു കിലോഗ്രാം കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റില്‍

February 18th, 2014

വടകര: കായപ്പനച്ചിയില്‍വെച്ച് സ്‌കൂട്ടറില്‍ രണ്ടു കിലോഗ്രാം കഞ്ചാവ് കടത്തിയ കേസ്സിലെ പ്രതി തലശ്ശേരി മേക്കുന്നിലെ അത്തോള്‍വീട്ടില്‍ ബിജു വര്‍ഗീസിനെ (42) വടകര എകൈ്‌സസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ ഇയാള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. (more…)

Read More »