News Section: വടകര

ഓട്ടോ തട്ടി വിദ്യാര്‍ഥിനിക്ക് പരിക്ക്

July 18th, 2014

വടകര: അടക്കാതെരുവ് ദേശീയപാതയിലെ സമീപം ഓട്ടോ ഇടിച്ചു വിദ്യാര്‍ഥിനിക്ക് പരിക്ക്. സിഗ്നല്‍ പോസ്റ്റിന് സമീപത്തുള്ള സീബ്ര ലൈനിലൂടെ റോഡ്‌ മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ അറക്കിലാട് പാറയുള്ളപറമ്പത്ത് ലിബിനയെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ദേശീയപാതയില്‍ പതിവാകുന്ന വാഹാനാപകടം യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.വെള്ളിയാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം. സ്ഥലത്തെത്തിയ പോലീസ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Read More »

അവര്‍ ഇനി ഇല്ല; തേങ്ങലൊുങ്ങാതെ മണിയൂര്‍

July 17th, 2014

വടകര: ഇന്നലെവരെ നാട്ടുവഴികളില്‍ കണ്ട പരിചിതമായ രണ്ട് മുഖങ്ങള്‍ ഇനി അവര്‍ക്കൊപ്പമില്ല. ഓര്‍ക്കുന്തോറും വിങ്ങിപ്പൊട്ടുകയാണ് ഈ ഗ്രാമം. മഴവെള്ളം നിറഞ്ഞ കല്ല്‌വെട്ട്കുഴിയില്‍ ജീവന്‍ പൊലിഞ്ഞ അഭിഷേകിനും ഗിതേഷിനും നാട് നല്‍കിയത് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വടകര ജില്ലാ ആശുപത്രിയില്‍ പകല്‍ പന്ത്രണ്ടോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹങ്ങള്‍ വിലാപയാത്രയായി കരുവഞ്ചേരിയില്‍ എത്തിച്ചു. പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങള്‍ വൈകിട്ട് ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ സംസ്‌കരിച്ചു. ചൊവ്വാഴ്ച തിമിര്‍ത്തുപെയ്ത മഴ ഈ സമയമത്രയു...

Read More »

നീന്തല്‍ പഠിക്കുന്നതിനിടയില്‍ വെള്ളക്കെട്ടില്‍ വീണ്‌ പതിനാറുകാരന്‍ മരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയും മരിച്ചു

July 15th, 2014

.വടകര: അച്ഛനും കുടുംബാംഗങള്‍ക്കുമൊപ്പം നീന്തല്‍ പഠിക്കുന്നതിനിടയില്‍ വീട്ടു പരിസരത്തെ കല്ല്‌ വെട്ട്‌കുഴിയിലെ വെള്ളക്കെട്ടില്‍ വീണ്‌? പതിനാറുകാരന്‍ മരിച്ചു. രക്ഷിക്കാന്‍ അച്ഛനോടൊപ്പം വെള്ളത്തിലേക്ക്‌ എടുത്തുചാടിയ അയല്‍വാസിയും മരിച്ചു. മണിയൂര്‍ കരുവഞ്ചേരിയിലെ ചാലില്‍ മീത്തല്‍ സന്തോഷിന്റെ മകന്‍ അഭിഷേകും അയല്‍വാസി മീത്തലെ ചാലില്‍ മീത്തല്‍ ഗിതേഷും (30) ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച പകല്‍ നാലരയോടെയാണ്‌ അപകടം. കനത്ത മഴയെ തുടര്‍ന്ന്‌ മൂന്നര മീറ്ററോളം താഴ്‌ചയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ നീന്തല്‍ പഠിക്കുന്നതിനിടയില്‍ മുങ്ങ...

Read More »

ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

July 15th, 2014

വടകര: വടകര റയിൽവേ യുസെർസ് ഫോറം സങ്കടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ചൊവ്വാഴ്ച രാവിലെ വടകര റയില്വേ സ്റ്റേഷനിൽ നടന്ന ചടങ്ങില്‍ ഒന്നാം സമ്മാനം നേടിയ ബിന്ദു കക്കോടിന് 2500 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സ്വാൽകോ പ്രസിഡണ്ട്‌ മുരളി തിരുവള്ളൂർ നല്‍കി. രണ്ടാം സമ്മാനം നേടിയ ആരതിക്ക് എം.രാമദാസ് മൂന്നാം സമ്മാനം നേടിയ സൂരജിന് സ്റ്റേഷൻ മാസ്റ്റർ എം.കെ ഗോപിനാഥ് എന്നിവരും സമ്മാനം വിതരണം ചെയ്തു. പരിപാടിയില്‍ റയിൽവേ യുസെർസ് ഫോറം പ്രതിനിധികളായ പി .കെ പ്രേമരാജൻ മണലിൽ മോഹനൻ കെ....

Read More »

ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമം അപലപനീയം

July 11th, 2014

ഒഞ്ചിയം: ചോറോട് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് ഏതാനും ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്ത നടപടി ദുരൂഹവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി വിരുദ്ധസംഘം ഈ ധനകാര്യ സ്ഥാപനത്തെ കളങ്കപ്പെടുത്താന്‍ ആക്ഷേപം ഉയര്‍ത്തിവിട്ടപ്പോള്‍ പാര്‍ടിയും സ്ഥാപനവും ജനങ്ങള്‍ക്ക് മുന്നില്‍ നിജ സ്ഥിതി വ്യക്തമാക്കിയതാണ്. ബാങ്കിന് നഷ്ടം വരത്തക്കവിധത്തില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. പാര്‍ടിയും ബാങ്ക് ഭരണ സമിതിയും എല്ലാ കാലത്തും ഇത്തരം കാര്യങ്ങളില്‍ നല്ല ...

Read More »

വിവിധ പരിപാടികളുമായി കടത്തനാടന്‍ ബ്രസൂക്ക

July 11th, 2014

വടകര: സഫ്ദര്‍ ഹാഷ്മി നാട്യസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തല്‍സമയ ലോകകപ്പ് ഫുട്ബോള്‍ ബിഗ്സ്ക്രീന്‍ പ്രദര്‍ശനമായ കടത്തനാടന്‍ ബ്രസൂക്ക 'വി.പി സത്യന്‍ ഓര്‍മ്മ'എന്ന പരിപാടി സംഘടിപ്പിക്കും. ജൂലൈ ന് എട്ടാം ചരമവാര്‍ഷികം ആചരിക്കുന്ന വടകര മേക്കുന്ന് സ്വദേശിയും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായ വി.പി സത്യന്റെ ഓര്‍മ്മയ്ക്കായാണ് പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂലൈ ശനിയാഴ്ച രാത്രി മണിക്ക് വടകര ടൌണ്‍ഹാളില്‍ നടക്കുന്ന പരിപാടി ഫിഫയുടെ ഇന്റര്‍നാഷണല്‍ റഫറി എം.പി സന്തോഷ്‌ ഉദ്ഘാടനം ചെയ്യും. മലയാള സിനിമ താരം അന...

Read More »

ധന്വന്തരി ഡയാലിസിസ് നിധി ട്രസ്റ്റ് തുടരാന്‍ സര്‍ക്കാര്‍ ഉത്തരവ്

July 11th, 2014

വടകര: വടകര ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി ഡയാലിസിസ് നിധി ട്രസ്റ്റ് തുടരാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ധന്വന്തരി ഡയാലിസിസ് യൂണിറ്റിനെ പ്രത്യേക ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യാന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ട്രസ്റ്റിന്റെ ജനറല്‍ കണ്‍വീനറായി ആശുപത്രി സൂപ്രണ്ടിനെയും ട്രഷററായി ലേ സെക്രട്ടറിയെയും പ്രൊഫ...

Read More »

സൗജന്യ യാത്രാ പാസ് :പുതിയ മാനദണ്ഡങ്ങള്‍

July 10th, 2014

വടകര: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രക്ക് ബസ് പാസ് അനുവദിക്കുന്നതിന് താലൂക്കില്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബസ്സുടമകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ്കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് ആര്‍ടി ഓഫീസില്‍ നിന്നാണ് പാസ് അനുവദിക്കുക. സബ് കമ്മിറ്റി മുമ്പാകെയാണ് സ്ഥാപന അധികാരികള്‍ അപേക്ഷ നല്‍കേണ്ടത്. വിദ്യാര്‍ഥിയുടെ പേര്, വിലാസം, ജനന തീയതി, പഠിക്കുന്ന കോഴ്‌സ്, കാലാവധി, യാത്രചെയ്യുന്ന റൂട്ട് എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റിന്റെ മൂന്ന് പകര്‍പ്പ് സഹിതമാണ് സമര്‍പ്പിക്കേണ്ടത്. സബ് ...

Read More »

കുഞ്ഞിപ്പള്ളി ചെക്ക് പോസ്റ്റ്‌ ദുരിതക്കയത്തില്‍

July 10th, 2014

അഴിയൂര്‍: കുഞ്ഞിപ്പള്ളി വില്‍പന നികുതി ചെക്ക് പോസ്റ്റിന്റെ ദുരിതത്തിന് അറുതിവരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ആറ് വര്‍ഷം മുമ്പ് ചെക്ക്‌പോസ്റ്റിന്റെ അസൗകര്യം കണക്കിലെടുത്ത് തൊട്ടടുത്ത അണ്ടിക്കമ്പനി ഭാഗത്തേക്ക് ചെക്ക്‌പോസ്റ്റ് മാറ്റുമെന്ന് പറഞ്ഞിരുന്നു. ഇതിനായി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായ വകുപ്പിലും കാഷ്യു ഡവലപ്‌മെന്റ് കോര്‍പറേഷനും പദ്ധതി സമര്‍പ്പിച്ചിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലം വിട്ട് കിട്ടാന്‍ നടപടികള്‍ മുന്നോട്ട് പോയെങ്കിലും ഭരണം മാറിയതോടെ ഇത് കടലാസില്‍ ഒതുങ്ങി. പന്ത്രണ്...

Read More »

വടകരയില്‍ പഴം-പച്ചക്കറി സ്റ്റോറേജിന് അനുമതി

July 10th, 2014

വടകര: വടകരയില്‍ പഴം-പച്ചക്കറി സംഭരണത്തിന് ഊഷ്മാവ് നിയന്ത്രിത സ്റ്റോറേജ് അനുവദിച്ചു. റെയില്‍വേ ബജറ്റില്‍ കേരളത്തെ പൊതുവേ അവഗണിച്ചപ്പോഴും വടകരയ്ക്ക് നേരിയ ആശ്വാസമായി ഈ പദ്ധതി. മൂന്ന് മേല്‍പ്പാലങ്ങള്‍ക്കും വടകര, തലശ്ശേരി സ്റ്റേഷന്‍ നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. രാജ്യത്ത് നിര്‍മിക്കുന്ന പത്ത് ഊഷ്മാവ് നിയന്ത്രിത സ്റ്റോറേജുകളിലൊന്നാണ് വടകരയില്‍ സ്ഥാപിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നേരത്തേ കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദഗൗഡയെ കണ്ട് വടകരയുടെ റെയില്‍വേ വികസനം സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിര...

Read More »