News Section: ചരമം

അക്ബര്‍ കക്കട്ടില്‍ ഇനി ഓര്‍മകളില്‍

February 17th, 2016

കക്കട്ട്:പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അക്ബർ കക്കട്ടിൽ അന്തരിച്ചു. 62 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ടൗൺ ഹാളിൽ രാവിലെ ഒമ്പത് മുതൽ 11.30 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരത്തിൽ മൂന്നു മുതൽ അഞ്ചു മണിവരെ ആദരാഞ്ജലി അർപ്പിക്കാം. വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടോത്ത്കുനി ജുമാഅത്ത് മസ്ജിദിൽ ഖബറടക്കും. മലായാളത്തില്...

Read More »

പയ്യോളിയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

February 15th, 2016

പയ്യോളി: പയ്യോളിയില്‍ സ്കൂള്‍ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കര വെലത്തടുത്ത് കോളനിയിലെ സുമംഗലിയുടെ മകന്‍ അലന്‍ (14) ആണ്  ഇന്നലെ രാത്രി പത്തുമണിയോടെ  മരിച്ചത്.  പയ്യോളി ഹൈസ്കൂള്‍ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചിച്ച് പയ്യോളി ഹയര്‍സെക്കന്‍ഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച  പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

കൊയിലാണ്ടിയില്‍ നവവധു തൂങ്ങി മരിച്ചനിലയില്‍

February 4th, 2016

കൊയിലാണ്ടി : കൊയിലാണ്ടിയില്‍ നവവധുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മരളൂര്‍ മേലേടത്ത് രതീഷിന്‍റെ ഭാര്യ  ശ്രീലക്ഷ്മി (24) യാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . ജനുവരി 17  നാണ്‌ ഇരുവരും  വിവാഹിതരായത്. വയനാട് കുട്ടത്തൂര്‍ പരേതനായ കുട്ടന്‍റെയും  നാരായണിയുടെയും മകളാണ് ലക്ഷ്മി.

Read More »

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കണ്ണാടി അവതാരകനുമായ ടി .എന്‍ ഗോപകുമാര്‍ അന്തരിച്ചു

January 30th, 2016

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി. എന്‍. ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മാധ്യമരംഗത്ത് 3 പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു ടി എന്‍ ഗോപകുമാര്‍. 1957ല്‍ ശുചീന്ദ്രത്തായിരുന്നു ജനനം. വട്ടപ്പള്ളിമഠം പി നീലകണ്ഠശര്‍മ്മയുടെയും എല്‍ തങ്കമ്മയുടെയും മകന്‍. ശുചീന്ദ്രം ക്ഷേത്രസ്ഥാനികര്‍ ആയിരുന്നു അച്ഛന്‍ . ഭാര്യ ഹെതര്‍ ഗോപകുമാര്‍, മക്കള്‍ ഗായത്രി, കാവേരി . മ...

Read More »

കുവൈറ്റില്‍ വാഹനാപകടത്തില്‍ വടകര സ്വദേശി മരിച്ചു

January 19th, 2016

വടകര : കുവൈറ്റിലുണ്ടായ  വാഹനാപകടത്തില്‍ വടകര സ്വദേശി ഹാരിസ് (38) മരിച്ചു. കുവൈറ്റ് ഫഹാഹീല്‍ ശിഫാ അല്‍ജസീറ ആശുപത്രിക്ക് മുന്‍പില്‍ റോഡു മുറിച്ചു കടക്കവേ അമിത വേഗതിയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

Read More »

മകന്‍റെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു

January 11th, 2016

വടകര : മകന്‍റെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു. കല്ലേരി കൊല്ലക്കണ്ടി സ്വദേശി അമ്മദാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മകന്‍ അജ്മലിന്റെ വിവാഹമായിരുന്നു ഇന്നലെ. ഭാര്യ : ജമീല ,മക്കള്‍: നജ്മ, ബുഷാര,ആരിഫ,അജ്മല്‍,അജ്നാസ്

Read More »

വടകരയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

January 9th, 2016

വടകര :  കണ്ണൂര്‍ക്കരയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. കോട്ടക്കടവില്‍ വൈശാഖ് (21 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു   അപകടം.

Read More »

നാദാപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

January 5th, 2016

നാദാപുരം :  പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട്‌ റോഡില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാറക്കടവ് എം.അര്‍.എ.ബേക്കറി ഉടമയായ  പാറക്കടവ് കുന്നോത്ത് ഫഹദ് (24) ആണ്  മരിച്ചത്. ഫഹദ് സഞ്ചരിച്ച ബൈക്ക് പെരിങ്ങത്തൂരില്‍ നിന്നും നാദാപുരത്തേക്ക് പോകുകയായിരുന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പാറക്കടവ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. പിതാവ് :അസീസ്‌, മൂന്ന് സഹോദരങ്ങളാണ്.

Read More »

കുറ്റിയാടിയില്‍ വാഹന അപകടം ചന്ദ്രിക പത്ര വിതരണക്കാരന്‍ മരിച്ചു

January 2nd, 2016

കുറ്റിയാടി :കടക്കല്‍ പള്ളിക്ക് സമീപം വാഹനാപകടത്തില്‍  ചന്ദ്രിക പത്രവിതരണക്കാരനും ജി എച്  എസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ അര്‍ഷിദ് 15 ആണ്  മരിച്ചത്

Read More »

വാണിമേലില്‍ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

December 23rd, 2015

നാദാപുരം: വാണിമേലില്‍ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തയ്യിൽ ജോഷി (23)യാണ് മരിച്ചത്.  ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തെതുടര്‍ന്ന് ഇയാളെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കഴുത്തിനേറ്റ സാരമായ  പരിക്കാണ് മരണകാരണം.  

Read More »